വർക്ക് ഫ്രം ഹോം പരസ്യം കണ്ട് ചാടി വീഴല്ലേ!, ജയിലിൽ കിടക്കേണ്ടി വരാം; മുന്നറിയിപ്പ്

ഓരോ ദിവസം കഴിയുന്തോറും പുതിയ തരം തട്ടിപ്പുകളുടെ വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്
money mule recruitment fraud
money mule recruitment fraudപ്രതീകാത്മക ചിത്രം
Updated on
2 min read

കൊച്ചി: ഓരോ ദിവസം കഴിയുന്തോറും പുതിയ തരം തട്ടിപ്പുകളുടെ വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അടുത്തകാലത്തായി സ്ഥിരമായി കേൾക്കുന്ന ഒരു തട്ടിപ്പാണ് ആളുകളുടെ അക്കൗണ്ട് വാടകയ്ക്ക് എടുത്ത് നടത്തുന്ന Money Mule തട്ടിപ്പ്. ഇതിൽ മുന്നറിയിപ്പ് നൽകി സ്റ്റാർട്ട്അപ്പ് സംരംഭകനായ ടോണി പോൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുകയാണ്.

വർക്ക് ഫ്രം ഹോം ജോലി എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ കാണുന്ന 90 ശതമാനം ജോലികളും തട്ടിപ്പാണെന്നാണ് ടോണി പോൾ പറയുന്നത്. 'കേരളത്തിൽ ഓൺലൈൻ തട്ടിപ്പുകാർ വർക്ക് ഫ്രം ഹോം ജോലി എന്ന പേരിൽ വൻ തോതിൽ Money mules recruitment നടത്തുന്നുണ്ട്. ഈ ഓപ്പറേഷനിൽ Money Mules ആകെ ചെയ്യുന്നത് സ്വന്തം അക്കൗണ്ടിൽ വരുന്ന പണത്തിൽ നിന്നൊരു ചെറിയ കമ്മീഷൻ കഴിച്ചുള്ള തുക അവർ പറയുന്ന അക്കൗണ്ടിലേക്ക് trasnfer ചെയ്യുക എന്നത് മാത്രമാണ്. ഈ കാര്യം ചെയ്യുന്ന Money Mules വിചാരിച്ചിരിക്കുന്നത് തങ്ങൾ ചെയ്യുന്നത് യഥാർത്ഥത്തിൽ ഉള്ള ജോലി ആണ് എന്നതാണ്. Money Mules രണ്ടു രീതിയിൽ ആണ് പെടാൻ പോകുന്നത്. ഒന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ enabler എന്ന രീതിയിലാണ്. രണ്ടാമത്തെ കാര്യം വലിയ തുകകൾ അക്കൗണ്ടിൽ വരുമാനമായി വന്നാൽ നിങ്ങൾ അതിന്റെ മേൽ ടാക്സ് അടക്കാൻ ബാധ്യസ്ഥർ ആണ് എന്നതാണ്. കേന്ദ്ര ഏജൻസികളും, സ്റ്റേറ്റ് പോലീസും വളരെ വലിയ രീതിയിൽ ഇത്തരം നെറ്റുവർക്കുകൾ പൊളിക്കാൻ തുടങ്ങിയിട്ടുണ്ട്. വർക്ക് ഫ്രം ഹോം ജോലി എന്ന് പറഞ്ഞു Money Mule recruitment പരസ്യം ചെയ്യുന്ന സോഷ്യൽ മീഡിയ influencers പലരെയും അടുത്ത് തന്നെ കാക്കനാട് ജയിലിൽ കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല. നിങ്ങളോ നിങ്ങളുടെ പരിചയക്കാരോ ഇത്തരത്തിൽ Money Mule ഓപ്പറേഷന്റെ ഭാഗമായിട്ടുണ്ട് എങ്കിൽ നിയമ സഹായം തേടുക. ഇപ്പോഴും ചെയ്യുന്നുണ്ട് എങ്കിൽ ആ എൻജിൻ ഓഫ് ചെയ്യുക . ഏറ്റവും സങ്കടകരമായ കാര്യം സാധാരണക്കാർ ആയ വീട്ടമ്മമാർ ആണ് ഈ കെണിയിൽ പെടുന്നത് എന്നതാണ്.'- ടോണി പോൾ കുറിച്ചു.

money mule recruitment fraud
നാളത്തെ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാന്‍ സിപിഐ; പിഎം ശ്രീയില്‍ പിന്നോട്ടില്ല

കുറിപ്പ്:

Scam Alert

Netflix സീരിസ് ഒക്കെ കാണുന്നവർ കേട്ടിട്ടുണ്ടാവുന്ന ഒരു വാക്കാണ് Money Mule. നിയമ വിരുദ്ധമായി ഉണ്ടാക്കിയ പണം ട്രാൻസ്ഫർ ചെയ്യാൻ ആയി ഉപയോഗിക്കുന്ന ആളുകളെ ആണ് Money Mules എന്ന് പറയുന്നത്.

ഉദാഹരണത്തിന് ഇന്ത്യയിലെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളിൽ ഒന്നിൽ പോലും പ്രധാന പ്രതിയുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് വന്നിട്ടില്ല. പല ആളുകളുടെ അക്കൗണ്ട് വഴി കയറ്റി ഇറക്കി ആണ് അയാൾക്ക് പണം കിട്ടുക. അന്വേഷണ ഏജൻസികളെ വട്ടം ചുറ്റിക്കാനും, കേസ് വന്നാൽ രക്ഷപ്പെടാനും ഒക്കെ വേണ്ടി ആണ് Money Mules നേ ഉപയോഗിക്കുന്നത്.

കേരളത്തിൽ ഓൺലൈൻ തട്ടിപ്പുകാർ Work From Home ജോലി എന്ന പേരിൽ വൻ തോതിൽ Money mules recruitment നടത്തുന്നുണ്ട്. ഈ ഒപ്പറേഷനിൽ Money Mules ആകെ ചെയ്യുന്നത് സ്വന്തം അക്കൗണ്ടിൽ വരുന്ന പണത്തിൽ നിന്നൊരു ചെറിയ കമ്മീഷൻ കഴിച്ചുള്ള തുക അവർ പറയുന്ന അക്കൗണ്ടിലേക്ക് trasnfer ചെയ്യുക എന്നത് മാത്രമാണ്. ഈ കാര്യം ചെയ്യുന്ന Money Mules വിചാരിച്ചിരിക്കുന്നത് തങ്ങൾ ചെയ്യുന്നത് യഥാർത്ഥത്തിൽ ഉള്ള ജോലി ആണ് എന്നതാണ്.

Money Mules രണ്ടു രീതിയിൽ ആണ് പെടാൻ പോകുന്നത്. ഒന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ enabler എന്ന രീതിയിലാണ്. രണ്ടാമത്തെ കാര്യം വലിയ തുകകൾ അക്കൗണ്ടിൽ വരുമാനമായി വന്നാൽ നിങ്ങൾ അതിന്റെ മേൽ Tax അടക്കാൻ ബാധ്യസ്ഥർ ആണ് എന്നതാണ്.

കേന്ദ്ര ഏജൻസികളും, സ്റ്റേറ്റ് പോലീസും വളരെ വലിയ രീതിയിൽ ഇത്തരം networks പൊളിക്കാൻ തുടങ്ങിയിട്ടുണ്ട് .

Work from home ജോലി എന്ന് പറഞ്ഞു Money Mule recruitment പരസ്യം ചെയ്യുന്ന സോഷ്യൽ മീഡിയ influencers പലരെയും അടുത്ത് തന്നെ കാക്കനാട് ജയിലിൽ കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല.

Work from home ജോലി എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ കാണുന്ന 90% ജോലികളും തട്ടിപ്പാണ്. നിങ്ങളോ നിങ്ങളുടെ പരിചയക്കാരോ ഇത്തരത്തിൽ Money Mule ഓപ്പറേഷന്റെ ഭാഗമായിട്ടുണ്ട് എങ്കിൽ നിയമ സഹായം തേടുക. ഇപ്പോഴും ചെയ്യുന്നുണ്ട് എങ്കിൽ ആ എൻജിൻ ഓഫ് ചെയ്യുക .

ഏറ്റവും സങ്കടകരമായ കാര്യം സാധാരണക്കാർ ആയ വീട്ടമ്മമാർ ആണ് ഈ കെണിയിൽ പെടുന്നത് എന്നതാണ്.

money mule recruitment fraud
രോഗികള്‍ വലയും; ഇന്ന് മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ സമരം
Summary

Don't jump on a work-from-home advertisement; You could end up in jail; mule recruitment Warning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com