

തൊടുപുഴ: ഇടുക്കി മൂന്നാർ മേഖലയിൽ 229.76 ഏക്കർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചതായി റവന്യൂ വകുപ്പ്. ജില്ലാ കലക്ടറുടെ നിർദ്ദേശമനുസരിച്ച് ദേവികുളം താലൂക്കിൽ ആനവിരട്ടി വില്ലേജിൽ അനധികൃതമായി കൈവശം വച്ച 224.21 ഏക്കർ സ്ഥലവും അതിലെ കെട്ടിടവും ഏറ്റെടുത്തു. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കേസിൽ സർക്കാരിനു അനുകൂലമായ വിധി ഉണ്ടായതിനെ തുടർന്നാണ് നടപടി.
ആനവിരട്ടി വില്ലേജിലെ റീസർവേ ബ്ലോക്ക് 12ൽ സർവ 12, 13, 14, 15, 16 എന്നിവയിൽപ്പെട്ട ഭൂമിയാണ് ഏറ്റെടുത്തത്. ഉടുമ്പൻചോല താലൂക്കിലെ ചിന്നക്കനാൽ വില്ലേജിൽ 5.55 ഏക്കർ സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റവും ഇന്ന് ഒഴിപ്പിച്ചു.
സർക്കാർ രൂപീകരിച്ച പ്രത്യേക ദൗത്യ സംഘത്തിന്റെ നേതൃത്വത്തിൽ റവന്യൂ, പൊലീസ്, ഭൂ സംരക്ഷണ സേന എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് കൈയേറ്റം ഒഴിപ്പിച്ചത്. സ്ഥലം ഏറ്റെടുത്തു അവിടെ ഉണ്ടായിരുന്ന കെട്ടിടം സീൽ ചെയ്ത് സർക്കാർ അധീനതയിലാണെന്നു സൂചിപ്പിക്കുന്ന ബോർഡും സ്ഥാപിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates