

വയനാട്: ജനാധിപത്യ രാഷ്ട്രീയസഭ സ്ഥാപക നേതാവ് സി കെ ജാനുവിനെ പാര്‍ട്ടിയില്‍ ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തു. സാമ്പത്തിക ഇടപാടുകളും വോട്ട് തിരിമറിയും നടത്തിയെന്ന് ആരോപിച്ചാണ് സസ്‌പെന്‍ഷന്‍ എന്ന് സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു. പാര്‍ട്ടിയുടെ പേരില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സി കെ ജാനുവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതായും പ്രസ്താവനയില്‍ പറയുന്നു. 25 ലക്ഷം രൂപയുടെ തെരഞ്ഞെടുപ്പ് പണ്ട് ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.
ജാനുവിന് കൊടകര കുഴല്‍പ്പണക്കേസില്‍ പെട്ടവരുമായി ബന്ധമുണ്ടെന്നും പ്രകാശന്‍ ആരോപിച്ചു. ജനാധിപത്യ രാഷ്ട്രീയ സഭയ്ക്ക് തെരഞ്ഞെടുപ്പ് ഫണ്ട് ലഭിച്ചില്ല. ജാനുവും ബിജെപി നേതാക്കളുമാണ് ഫണ്ട് കൈകാര്യം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ബത്തേരി മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായിരുന്നു സി കെ ജാനു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates