നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിക്കും 250 രൂപ; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്

നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിക്കും അമിത വില ഈടാക്കുന്നതിനെതിരായ പരാതിയില്‍ വീണ്ടും ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിക്കും അമിത വില ഈടാക്കുന്നതിനെതിരായ പരാതിയില്‍ വീണ്ടും ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിയ്ക്കും 50 രൂപയും പുറത്ത് 30 രൂപയുമായി സിയാല്‍ വില നിശ്ചയിച്ചു.

നെടുമ്പാശ്ശേരി  എയര്‍പോര്‍ട്ടില്‍  ചായയ്ക്കും  കാപ്പിയ്ക്കും  സ്‌നാക്‌സിനും അമിത വില ഈടാക്കുന്നതിനെതിരെ കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് 2019 ല്‍ പ്രധാനമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കുറഞ്ഞ നിരക്കില്‍  എയര്‍പോര്‍ട്ട്  ടെര്‍മിനലിനുളളില്‍  ചായയും  കാപ്പിയും  സ്‌നാക്‌സും നല്‍കുവാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നെടുമ്പാശേരി എയര്‍പോര്‍ട്ട് അധികാരികള്‍ക്ക്  നിര്‍ദ്ദേശം  നല്‍കിയതായി ഷാജി ജെ കോടങ്കണ്ടത്ത് ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

നെടുമ്പാശേരിയില്‍ കുറഞ്ഞ വിലയ്ക്ക് ചായയും കാപ്പിയും സ്‌നാക്‌സും വിതരണം നടത്തി വരുന്നതിനിടെ, കോവിഡ്   വ്യാപനം   കൂടുകയും വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും  ചെയ്തതിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ ന്യായവിലയ്ക്ക് ചായയും കാപ്പിയും കൊടുക്കുന്നത് നിര്‍ത്തിവച്ചു. എയര്‍പോര്‍ട്ടില്‍ പരമാവധി വിലയേക്കാള്‍ അധികം തുക  സാധനങ്ങള്‍ക്ക്  ഈടാക്കരുതെന്ന് എയര്‍പോര്‍ട്ട് അതോററ്റി ഓഫ്  ഇന്ത്യ  2017  ല്‍ എല്ലാ  വിമാനത്താവള  അധികാരികള്‍ക്കും  നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ടെര്‍മിനലില്‍ ഇരിക്കുന്ന യാത്രക്കാരില്‍ നിന്ന് ചായയ്ക്ക് 250 രൂപയും കാപ്പിയ്ക്ക് 250 രൂപയും സ്‌നാക്‌സിന്  150  രൂപയും ഈടാക്കി  വന്നിരുന്നതായി ഷാജി ജെ കോടങ്കണ്ടത്ത് പറയുന്നു.

തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ  വീണ്ടും സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിയ്ക്കും 50 രൂപയും പുറത്ത് 30 രൂപയുമായി സിയാല്‍ വില നിശ്ചയിച്ചതെന്നും ഷാജി ജെ കോടങ്കണ്ടത്ത് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com