ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം; 45കാരനെ 27കാരന്‍ ചവിട്ടിക്കൊന്നു, സഹോദര പുത്രന്‍ കസ്റ്റഡിയില്‍

ബുധനാഴ്ച രാത്രിയാണ് സംഭവം
kerala police
Kerala Police
Updated on
1 min read

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിലെ അംബേദ്കര്‍ ഉന്നതിയില്‍ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. അടിപിടിക്കിടെ ചവിട്ടേറ്റ അനില്‍ (45) ആണ് മരിച്ചത്. അനിലിന്റെ സഹോദരന്റെ മകന്‍ സുധീഷിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയാണ് സംഭവം.

അനിലിന്റെ വീട്ടില്‍ സുധീഷ് താമസിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മദ്യപിച്ചെത്തിയ പ്രതി പിതൃസഹോദരനായ അനിലിനെ ആക്രമിക്കുകയായിരുന്നു. സുധീഷിന്റെ ചവിട്ടേറ്റാണ് അനില്‍ കൊല്ലപ്പെട്ടത്. മുന്‍പും ഇരുവരും തമ്മില്‍ വാക്കേറ്റവും തമ്മിലടിയും ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പോക്‌സോ കേസില്‍ ഉള്‍പ്പെടെ മുന്‍പും പ്രതിയായിട്ടുള്ള ആളാണ് സുധീഷ്.

kerala police
‘പൂജ ചെയ്താൽ ജീവിതപ്രശ്നങ്ങൾ മാറും’; ഫെയ്സ്ബുക്ക് സൗഹൃദത്തിലൂടെ വീട്ടമ്മയെ കബളിപ്പിച്ച് 13.16 ലക്ഷം തട്ടി
kerala police
‘രണ്ടാമത്തെ മകൻ പാമ്പ് കടിയേറ്റ് മരിക്കും’; സർപ്പദോഷം പറഞ്ഞ് 70കാരിയിൽ നിന്ന് ആറരപ്പവൻ തട്ടിയെടുത്തു, പ്രതികൾ പിടിയിൽ
kerala police
വീഡിയോ കോളിന് പിന്നാലെ യുവതി ജീവനൊടുക്കി; പിന്നാലെ പ്രതിശ്രുത വരനും മരിച്ച നിലയിൽ
Summary

45-year-old man stomped to death in Konni; nephew in custody

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com