അതുല്യയുടെ മരണം കഴുത്ത് ഞെരിഞ്ഞ്, ശരീരത്തില്‍ 46 മുറിവുകള്‍; റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഭര്‍ത്താവ് സതീഷ് അതിക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു
Kerala Woman found dead in UAE
Satheesh, Athulya
Updated on
1 min read

കൊല്ലം: ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ ശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നതായി റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുറിവുകള്‍ പലതും മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മുതല്‍ ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതാണ്. കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Kerala Woman found dead in UAE
'കാക്കിയിട്ട മൃഗങ്ങള്‍ ഇപ്പോഴും പല പൊലീസ് സ്റ്റേഷനുകളിലുമുണ്ട്'; വിമർശിച്ച് സിപിഎം നേതാവ്

പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കഴുത്ത് ഞെരിഞ്ഞുള്ള മരണമാണെന്നും, ഇതു കൊലപാതകമോ ആത്മഹത്യയോ ആകാമെന്നുമുള്ള റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടോടെ, അതുല്യയുടെ മരണത്തില്‍ ദുരൂഹതകള്‍ വര്‍ധിച്ചു. റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഈ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

ചെറുതും വലുതുമായി 46 മുറിവുകള്‍ അതുല്യയുടെ ശരീരത്തിലുണ്ട്. ഇതില്‍ പലതും മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മുതല്‍ ഒരാഴ്ച വരെ പഴക്കമുള്ളതാണ്. അതുല്യയെ ഭര്‍ത്താവ് സതീഷ് അതിക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് ഇപ്പോഴത്തേത് അല്ലെന്നും ദീര്‍ഘകാലം മുന്‍പുള്ളതാണെന്നുമായിരുന്നു സതീഷിന്റെ വാദം.

Kerala Woman found dead in UAE
ഓണപ്പുടവ സമര്‍പ്പണം, പതിനായിരം പേര്‍ക്ക് പ്രസാദ ഊട്ട്, രണ്ടു മണി മുതല്‍ ബുഫേ; തിരുവോണ നിറവില്‍ ഗുരുവായൂര്‍, ദര്‍ശനസമയം കൂട്ടി

ജൂലൈ 19നാണ് അതുല്യയെ ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷിന് സംശയരോഗമുണ്ടായിരുന്നുവെന്നും അതുല്യ മറ്റാരുമായും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 2011 ലാണ് അതുല്യയെ സതീഷ് വിവാഹം കഴിച്ചത്. കടുത്ത മദ്യപാനിയായി  സതീഷ്  മാറിയതോടെ അതുല്യ വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചിരുന്നു. കൗണ്‍സിലിങ് സമയത്ത് അതുല്യയുടെ കാലില്‍ വീണ് മാപ്പു പറഞ്ഞ് തീരുമാനം പിന്‍വലിപ്പിക്കുകയായിരുന്നു.

Summary

The re-postmortem report shows that Athulya, who was found dead in her flat in Sharjah, had 46 injuries on her body.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com