48 മണിക്കൂര്‍ ദേശീയ പണിമുടക്ക്; എടിഎമ്മുകള്‍ കാലിയായേക്കും

48 മണിക്കൂര്‍ ദേശീയ പണിമുടക്ക്; എടിഎമ്മുകള്‍ കാലിയായേക്കും

ജനവിരുദ്ധ  തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ ബാങ്കിങ് ജീവനക്കാര്‍ പങ്കെടുക്കുന്നതോടെ എടിഎമ്മുകള്‍ കാലിയാകാന്‍ സാധ്യത
Published on

കോഴിക്കോട്: ജനവിരുദ്ധ  തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ ബാങ്കിങ് ജീവനക്കാര്‍ പങ്കെടുക്കുന്നതോടെ എടിഎമ്മുകള്‍ കാലിയാകാന്‍ സാധ്യത. ഞായറാഴ്ച അവധി ദിവസമായതിനാല്‍ എടിഎമ്മുകളില്‍ പണം നിറയക്കാത്തതും ഉപഭോക്താക്കളെ ദുരിതത്തിലാക്കിയേക്കും. 

തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പണിമുടക്ക് ആംഭിക്കും. ബിഎംഎസ് ഒഴികെയുള്ള പ്രമുഖ തൊഴിലാളി യൂണിയനുകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കും. പണിമുടക്കില്‍ കേരളത്തില്‍ നിര്‍ബന്ധപൂര്‍വം ജനജീവിതം സ്തംഭിപ്പിക്കില്ലെന്ന് പ്രതീക്ഷ. പണിമുടക്ക് ദിവസങ്ങളില്‍ കടകള്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിക്കില്ലെന്നും നിരത്തിലിറങ്ങുന്ന സ്വകാര്യവാഹനങ്ങള്‍ക്ക് നേരെ കല്ലെറിയില്ലെന്നും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.

പണിമുടക്ക് ഹര്‍ത്താലോ ബന്ദോ അല്ല. സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്ന തൊഴിലാളികളെ തടയില്ല. പത്രം, ആശുപത്രി എന്നിവയുടെ പ്രവര്‍ത്തനം ഒരുവിധത്തിലും തടസ്സപ്പെടുത്തില്ല. തീവണ്ടി തടയില്ല. അതേസമയം റെയില്‍വെ സ്‌റ്റേഷനുകളില്‍ പിക്കറ്റ് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. സഞ്ചാരികള്‍ക്ക് പ്രയാസമാകുന്ന ഒന്നും ഉണ്ടാകില്ല. അവരെ തടയുകയില്ലെന്നും നേതാക്കള്‍ പറഞ്ഞു.

കടകള്‍ തുറക്കുമെന്ന് കേരളവ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു. ഹോട്ടലുകളും ആശുപത്രികളും പ്രവര്‍ത്തിക്കാനാണ് സംസ്ഥാനതല തീരുമാനം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com