

ന്യൂഡൽഹി: കഴിഞ്ഞ 5 വർഷത്തിൽ കേരളത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 486 പേർ കൊല്ലപ്പെട്ടതായി വനം പരിസ്ഥിതി മന്ത്രാലയം. 2019 മുതൽ 2024 വരെയുള്ള കണക്കാണ് ഇത്. 2023-24 കാലഘട്ടത്തിൽ മാത്രം 94 പേർക്കാണ് വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
2021-22 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ മരണം സംഭവിച്ചിട്ടുള്ളത്. 114 മരണം. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ആനയുടെ ആക്രമണത്തിലാണ്. 489 പേരിൽ 124 പേരും മരിച്ചത് കാട്ടാനയുടെ ആക്രമത്തിലാണ്. കടുവയുടെ ആക്രമണത്തിൽ 6 പേർ മരിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒഡിഷയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നത്. കടുവയുടെ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ മരിക്കുന്നത് മഹാരാഷ്ട്രയിലാണ്. രാജ്യസഭയിൽ വി ശിവദാസൻ, ഹാരിസ് ബീരാൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് വന്യജീവി ആക്രമണത്തിന് ഇരയായി മരിച്ചവരുടെ കണക്ക് പുറത്തുവിട്ടത്. വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണെന്ന് പറഞ്ഞ മന്ത്രി ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുകൾ കൈക്കൊള്ളുന്ന നടപടികളും വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates