

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാര്‍ ചുരക്കുളത്ത് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറു വയസ്സുകാരിക്ക് ആറു വര്‍ഷത്തിനിപ്പുറവും നീതി അകലെ. ഉദ്യോഗസ്ഥരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുണ്ടായ അലംഭാവമാണ് നീതിനിഷേധത്തിന്റെ പ്രധാന കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാന്‍ ഒരുങ്ങുകയാണ് പെണ്‍കുട്ടിയുടെ കുടുംബം.
2021 ജൂണ്‍ 30നാണ് ചുരക്കുളത്തെ എസ്റ്റേറ്റ് ലയത്തിനുള്ളില്‍ ആറു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി പീഡനത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു. സമീപവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 2023 ഡിസംബറില്‍ തെളിവുകളുടെ അഭാവം മൂലം വിചാരണ കോടതി ഇയാളെ വെറുതെ വിട്ടു.
ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി രണ്ടുവര്‍ഷം പിന്നിടുമ്പോഴും കേസില്‍ ഒരു ഹിയറിങ് പോലും ഇതുവരെ നടന്നിട്ടില്ല. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുട്ടിയുടെ കുടുംബം നേരില്‍ കണ്ട് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപ്പിലായില്ല. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശനെ കാണാന്‍ ഒരുങ്ങുകയാണ് കുടുംബം.
പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവും കുടുംബം മുന്നോട്ട് വയ്ക്കും. കുറ്റവാളി എന്ന് പോലീസ് കണ്ടെത്തിയ സമീപവാസിയായ യുവാവ് തന്നെയാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോഴും പറയുന്നത്. സര്‍ക്കാര്‍തലത്തില്‍ നിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മകളുടെ ആറാം ചരമ വാര്‍ഷികത്തിലും മാതാപിതാക്കള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates