ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണു; യുവാവ് മരിച്ചു

ഇടുക്കിയില്‍ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവ് മരിച്ചു
young man died
പ്രണവ്
Edited By:
Updated on
1 min read

തൊടുപുഴ: ഇടുക്കിയില്‍ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവ് മരിച്ചു. ചെമ്മണ്ണ് സ്വദേശി തടത്തില്‍ പ്രണവ് (21) ആണ് മരിച്ചത്.

ഏലപ്പാറ ചെമ്മണ്ണ് ഒടിച്ചുകുത്തി വളവിലാണ് സംഭവം. ഇരുചക്ര വാഹനത്തില്‍ റോഡിലൂടെ കടന്നുപോകുമ്പോള്‍ മരത്തിന്റെ ശിഖിരം ഒടിഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കൂടെയുണ്ടായിരുന്ന പ്രണവിന്റെ സുഹൃത്ത് ആകാശ് പരിക്കില്ലാതെ രക്ഷപ്പെട്ടു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

young man died
'സ്വകാര്യ ബസുകളിലും പരസ്യം ചെയ്തുകൂടേ?' ടിക്കറ്റിതര വരുമാനത്തെ കുറിച്ച് ആലോചിക്കാമെന്ന് മന്ത്രി
young man died
ഞാന്‍ പറഞ്ഞത് ശരിയല്ല, ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നു: രമേശ് ചെന്നിത്തല
Summary

tree branch fell on a two-wheeler; a young man died

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com