tribal woman denied job guarantee for not participating in protest
tribal woman denied job guarantee for not participating in protestscreen grab

'സമരത്തില്‍ പങ്കെടുത്തവര്‍ മാത്രം മതി'; 60 കാരിയായ ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചു, പരാതി

തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയായിരുന്നു സമരം
Published on

കണ്ണൂര്‍: പേരാവൂരില്‍ ആദിവാസി സ്ത്രീയ്ക്ക് തൊഴിലുറപ്പു ജോലി നിഷേധിച്ചതായി പരാതി. സിപിഎമ്മിന്റെ വര്‍ഗബഹുജന സംഘടനയായ സിഐടി യു നിയന്ത്രിക്കുന്ന എന്‍ആര്‍ജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തില്ലെന്ന കാരണത്താലാണ് ജോലി ചെയ്യാന്‍ സമ്മതിക്കാതിരുന്നതെന്നാണ് ആരോപണം.

tribal woman denied job guarantee for not participating in protest
'മരുമോനിസത്തിനെതിരായ പോരാട്ടം'; ബേപ്പൂര്‍ മണ്ഡലത്തില്‍ സജീവമായി പിവി അന്‍വര്‍; സമൂദായ നേതാക്കളുമായി കൂടിക്കാഴ്ച

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ തൊഴിലുറപ്പ് പദ്ധതിയുമായിബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്തവര്‍ മാത്രം തൊഴിലുറപ്പ് ജോലിക്ക് വന്നാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. തൊഴിലുറപ്പ് ജോലിക്കെത്തിയ പാറങ്ങോട് ഉന്നതിയിലെ ലക്ഷ്മിയെയാണ് മേട്രന്‍ തിരിച്ചയച്ചത്. ലക്ഷ്മിക്ക് 60 വയസ്സിന് മുകളില്‍ പ്രായമുണ്ട്. അസുഖമായതിനാല്‍ രണ്ടുദിവസം ജോലിക്ക് പോയിരുന്നില്ല. അതിനുശേഷം വെള്ളിയാഴ്ച വീണ്ടും തൊഴിലുറപ്പ് ജോലിക്കായി ചെന്നപ്പോഴാണ് സമരത്തില്‍ പങ്കെടുത്തവര്‍ മാത്രം ജോലി ചെയ്താല്‍ മതിയെന്ന് അറിയിച്ചത്.

tribal woman denied job guarantee for not participating in protest
'ഞങ്ങളാരും അങ്ങനെ പറഞ്ഞിട്ടില്ല'; മാണി ഗ്രൂപ്പിന്‍റെ മുന്നണി മാറ്റത്തില്‍ വി ഡി സതീശന്‍

തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്നെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെയായിരുന്നു സമരം. ഇ പി ജയരാജനായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. ജില്ലയിലെ പല ഭാഗത്തുനിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികളോട് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

Summary

60-year-old tribal woman denied job guarantee for not participating in protest sit-in, complains

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com