കൈക്കൂലി കാറിൽ ഒളിപ്പിച്ച നിലയിൽ; പിടിയിലായ കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജരുടെ വീട്ടിൽ നിന്നു 60,000 രൂപ പിടിച്ചെടുത്തു 

ഇന്നലെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് വിജിലൻസ് സംഘം പരിശോധനക്കായി ഉദയ കുമാറിന്റെ കുമാരപുരത്തുള്ള വീട്ടിലെത്തിയത്
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം
Updated on
1 min read

തിരുവനന്തപുരം: കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ ഉദയ കുമാറിന്റെ വീട്ടിൽ നിന്നു 60,000 രൂപ കണ്ടെടുത്തു. ഉദയ കുമാറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറിൽ നിന്നാണ് പണം പിടിച്ചെടുത്തത്. കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. 

ഇന്നലെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് വിജിലൻസ് സംഘം പരിശോധനക്കായി ഉദയ കുമാറിന്റെ കുമാരപുരത്തുള്ള വീട്ടിലെത്തിയത്. ഈ പരിശോധനയിലാണ് കൈക്കൂലി വാങ്ങിയ ബാക്കി പണം കണ്ടെത്തിയത്. പരാതിക്കാരനായ കരാറുകാരനിൽ നിന്നു കൈക്കൂലിയായി വാങ്ങിയ പണമാണ് കാറിൽ ഒളിപ്പിച്ചത് എന്നു ഉദയ കുമാർ വിജിലൻസിനോടു സമ്മതിച്ചു. 

ആദ്യം 40,000 രൂപയും രണ്ടാമത് 30,000 രൂപയുമാണ് പരാതിക്കാരനിൽ നിന്ന് വാങ്ങിയത്. വീടിനുള്ളിലെ പരിശോധനയിൽ മറ്റൊന്നും കണ്ടെത്തിയില്ല.  

പരസ്യത്തിന്റെ ബിൽ മാറി നൽകാൻ ഒരു ലക്ഷം രൂപയാണ് ഉദയ കുമാർ കൈക്കൂലി ആവശ്യപ്പെട്ടത്. രണ്ടാം ഘട്ടത്തിൽ 30,000 രൂപ വാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഉദയ കുമാറിനെ സസ്പെൻഡ് ചെയ്യാൻ ​ഗതാ​ഗത മന്ത്രി അറസ്റ്റിലായതിനു പിന്നാലെ നിർദ്ദേശം നൽകി. 

തിരുവനന്തപുരത്തെ ശ്രീമൂലം ക്ലബിൽ വച്ച് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡെപ്യൂട്ടി ജനറൽ മാനേജർ പിടിയിലായത്. 40,000 രൂപ നേരത്തെ കൈപ്പറ്റിയിരുന്നു. 

ബസിൽ പരസ്യം പതിച്ചതിനാണ് ഒരു ലക്ഷം രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ബാക്കി തുകയും നൽകിയില്ലെങ്കിൽ 12 ലക്ഷം രൂപയുടെ ബിൽ പിടിച്ചു വയ്ക്കുമെന്ന് ഭീഷണി മുഴക്കിയാണ് കൈക്കൂലി വാങ്ങിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com