

പത്തനംതിട്ട: കോന്നിയില്‍ 64കാരന് സൂര്യാഘാതമേറ്റു. കോന്നി മങ്ങാരം പുത്തന്‍വീട്ടില്‍ മുരളി മോഹനാണ് ഇന്ന് കോന്നി ചന്തയ്ക്ക് സമീപം വെച്ച് സൂര്യാഘാതമേറ്റത്. ഉടന്‍ ചികിത്സ തേടി.
മുഖം, കഴുത്ത്, കൈകള്‍ എന്നിവിടങ്ങളിലാണ് പൊള്ളലേറ്റത്. ഇലക്ട്രോണിക്‌സ് കടയിലെ ടെക്‌നീഷ്യനാണ് മുരളി. ഹോട്ടലിലേക്ക് നടന്നു പോകുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്.
അതേസമയം സംസ്ഥാനത്ത് ചൂട് കൂടുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് അധികൃതര്‍ ആവര്‍ത്തിച്ച് പറയുന്നത്. പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates