ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച  67കാരന് 15 വർഷം കഠിനതടവ്  

തടവിന് പുറമെ 85,000 രൂപ പിഴയും വിധിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പാലക്കാട്: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 67കാരനായ പ്രതിക്ക് 15 വർഷം കഠിനതടവ് വിധിച്ച് കോടതി. എടപ്പലം കങ്കറത്ത് വീട്ടിൽ വേലായുധനെയാണ് ശിക്ഷിച്ചത്. തടവിന് പുറമെ 85,000 രൂപ പിഴയും പട്ടാമ്പി അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സതീഷ് കുമാർ വിധിച്ചു. 

പൊരിയും വെള്ളവും വാങ്ങി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെൺകുട്ടിയെ പ്രതി വീട്ടിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. 2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് നിഷയാണ് ഹാജരായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com