

തിരുവനന്തപുരം: സാമൂഹിക മാധ്യമത്തിലൂടെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായി പരിചയം സ്ഥാപിച്ച് സ്വർണം തട്ടിയെടുത്ത കേസിൽ അമ്മയും മകനും അറസ്റ്റിൽ. മണമ്പൂർ കവലയൂർ എൻഎസ് ലാൻഡിൽ ഷിബിൻ (26), അമ്മ ഷാജില (52) എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ സ്വദേശിയായ 15കാരിയാണ് തട്ടിപ്പിനിരയായത്. പെൺകുട്ടിയെ കബളിപ്പിച്ച് 75 പവനാണ് ഇവർ തട്ടിയത്.
രണ്ട് വർഷം മുൻപാണ് ഷിബിൻ പെൺകുട്ടിയുമായി പരിചയത്തിലായത്. സാമ്പത്തിക ബാധ്യതകൾ വിവരിച്ച് ഷിബിൻ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പെൺകുട്ടി കാര്യങ്ങൾ തിരക്കി.
വീട്ടിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്നു പെൺകുട്ടിയിൽ നിന്നു മനസിലാക്കിയ ഷിബിൻ അത് ആവശ്യപ്പെട്ടു. അലമാരയിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണം പെൺകുട്ടി എത്തിച്ചു കൊടുക്കുകയായിരുന്നു. പരിശോധനയിൽ 9,80,000 രൂപ യുവാവിന്റെ വീട്ടിൽ നിന്നു കണ്ടെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates