ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ  ഫാനിന്‍റെ വയർ കുരുങ്ങി; ദാരുണാന്ത്യം 

തൊട്ടടുത്തുണ്ടായിരുന്ന ഫാനിന്റെ വയർ ഉറക്കത്തിലായിരുന്ന കുഞ്ഞിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്ന് കരുതുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കണ്ണൂർ: ഉറക്കത്തിനിടെ ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും മകൻ ദേവാംഗാണ് മരിച്ചത്. 

എട്ടുമാസം പ്രായമുള്ള കുട്ടിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഉടൻ തന്നെ ചൊക്ലിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൊട്ടടുത്തുണ്ടായിരുന്ന ഫാനിന്റെ വയർ ഉറക്കത്തിലായിരുന്ന കുഞ്ഞിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്ന് കരുതുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Veena George
SNDP Microfinance Fraud High Court
ramya haridas
Rashid CP Facebook Post Criticizing Ministers Foreign Trips
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com