കണ്ണീര്‍ മഴയായി അമാന്‍ മടങ്ങി; ദു:ഖസാഗരമായി നാട്

ഇന്നലെ രാവിലെ കൂട്ടുകാരോടൊത്ത് പടക്കം പൊട്ടിക്കവെ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റായിരുന്നു ഒമ്പതു വയസുകാരനാന്റെ മരണം.
Amaan funeral
അമാന്‍
Updated on
1 min read

കണ്ണൂര്‍: അകാലത്തില്‍ പൊലിഞ്ഞ അമാന്‍ തേങ്ങലായി മണ്ണിലേക്ക് മടങ്ങി. പിഞ്ചുപൈതലിന് എങ്ങനെ വിട ചൊല്ലുമെന്നറിയാതെ വിങ്ങുകയായിരുന്നു പുന്നക്കപ്പാറ മൊയ്തീന്‍ പള്ളിമുറ്റത്തെത്തിയ മനുഷ്യരൊന്നാകെ. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് വെള്ളത്തുണിയില്‍ പൊതിഞ്ഞുകൊണ്ടുവന്ന കുഞ്ഞുശരീരം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ തേങ്ങലുകള്‍ കണ്ണീര്‍ മഴയായി. ഇന്നലെ രാവിലെ കൂട്ടുകാരോടൊത്ത് പടക്കം പൊട്ടിക്കവെ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റായിരുന്നു ഒമ്പതു വയസുകാരനാന്റെ മരണം.

അമാനെ ഒരുനോക്കുകാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്. പാഠപുസ്തകങ്ങളും കുടയുമായി വേനലവധി കഴിയുമ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം സ്‌കൂളിലേക്ക് പോകാ നൊരുങ്ങവെയാണ് അമാനെ മരണം കൊണ്ടുപോയത്. യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ആ ഘോഷത്തിലായിരുന്നു പുന്നക്കപ്പാറയിലെ പൊതുപ്രവര്‍ത്തകര്‍. ഇതിനിടെയാണ് ദാരുണ സംഭവമുണ്ടായത്.അഴീക്കോട് മേഖലയടക്കം വൈകിട്ടെത്തിയ ദുരന്തവാര്‍ത്തയില്‍ നിശ്ചലമായി. വിവരമറിഞ്ഞ് ഇന്നലെ വൈകീട്ട് മുതല്‍ അമാന്റെ വീട്ടിലേക്ക് ജനപ്രതി നിധികള്‍ ഉള്‍പ്പെടെയുള്ളവ രുടെ പ്രവാഹമായിരുന്നു. നിയുക്ത എംഎല്‍എ കെ വി സുമേഷ് ഉള്‍പ്പെടെ സ്ഥലത്ത് എത്തിയിരുന്നു. അമന്റെ ഭൗതികശരീരം വന്‍കുളത്ത് വയല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

അമാന്റെ മരണത്തില്‍ സഹോദരന്‍ അന്‍ഫാലിന് ഇനിയും ഞെട്ടല്‍ വിട്ടുമാറിയില്ല. ഫുട്‌ബോള്‍ കളിയെ അത്രമാത്രം നെഞ്ചിലേറ്റുന്ന തന്റെ കൂടെ കളിക്കാനെത്തിയ അനുജന്‍ മുഖത്തു നിന്നും ചോരയൊലിച്ചു വെള്ളത്തില്‍ വീണു കിടക്കുന്ന കാഴച ആ കുഞ്ഞു മനസിനെ അത്രയും ഭീതിപ്പെടുത്തിയിരുന്നു. പൊട്ടിത്തെറി കേട്ട് ചുറ്റിലുമുള്ള സ്ത്രീകള്‍ ഉള്‍ പ്പെടെ ഭയന്ന് നിലവിളിക്കു കയായിരുന്നു. ഇതിനിടെയാ ണ് ഫയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച മുസ്തഫ കുട്ടിയെ വാരിയെടുത്ത് റോഡില്‍ എ ത്തിച്ചത്. അതുവഴി സ്‌കൂട്ടറില്‍ തൊട്ടടുത്ത കടയിലേക്ക് പോ വുകയായിരുന്ന മത്സ്യതൊഴി ലാളിയായ പി വി പ്രശാന്താണ് ഉടനെ കുട്ടിയെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് എത്തിച്ചത്. വന്‍കുളത്ത് വയല്‍ എത്തിയപ്പോള്‍ ആംബുലന്‍ സിലേക്ക് മാറ്റി ഉടന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെ ങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചിരുന്നു.

Amaan funeral
'കട്ടപ്പുറത്തിരിക്കുമോ കെഎസ്ആര്‍ടിസി'? സ്ത്രീകളുടെ സൗജന്യയാത്ര ഖജനാവു വറ്റിക്കുമോ? കണക്കുകളറിയാം

കുട്ടികള്‍ സ്ഥിരമായി ഫുട്‌ബോള്‍ കളിക്കുന്ന ഗ്രൗണ്ടിലാണ് ദാരുണമായ സംഭവം ഉണ്ടായത്. കളിക്കാനെത്തിയ കുട്ടികള്‍ ശേഖരിച്ച പടക്കം അപകടകരമാം വിധം കൈകാര്യം ചെയ്തതാണ് അപകടം വരുത്തിവെച്ചത്. ഗ്രൗണ്ടില്‍ അപകടം നടന്ന സ്ഥലത്ത് രക്തം തളംകെട്ടി കിടക്കുകയാണ്. കുട്ടികളുടെ ചെരിപ്പും ഗ്രൗണ്ടില്‍ കിടപ്പുണ്ട്. രണ്ട് ഫുട്‌ബോളും ഗ്രൗണ്ടില്‍ കിടപ്പുണ്ടായിരുന്നു. ഇന്നലെ സംഭവസ്ഥലത്തും കുട്ടിയുടെ വീട്ടിലും ഏറെ നേരം ഉണ്ടായിരുന്ന കെ വി സുമേഷ് എംഎല്‍എ ബന്ധു ക്കളെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്. മുസ്ലിം ലീഗ് നേതാവ് അബ്ദുല്‍ കരീം ചേലേരി ഉള്‍പ്പെടെയുള്ള വിവിധ പാര്‍ട്ടി നേതാക്കളും വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.

Summary

9-yr-old killed in firecracker explosion in Kannur, Amaan funeral


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com