'കട്ടപ്പുറത്തിരിക്കുമോ കെഎസ്ആര്‍ടിസി'? സ്ത്രീകളുടെ സൗജന്യയാത്ര ഖജനാവു വറ്റിക്കുമോ? കണക്കുകളറിയാം

അന്‍പതു ശതമാനത്തോളം സ്ത്രീകള്‍ ദിവസേന യാത്ര ചെയ്യുന്ന കെഎസ്ആര്‍ടിയുടെ വരുമാനത്തെയും അതുവഴി ഖജനാവിനേയും പദ്ധതി പ്രതികൂലമായി ബാധിക്കുമോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
Will KSRTC shut down by the implementation of the women's free travel scheme?
സ്ത്രീകളുടെ സൗജന്യയാത്ര ഖജനാവു വറ്റിക്കുമോ| പ്രതീകാത്മക ചിത്രംAI Generated
Updated on
2 min read

തിരുവനന്തപുരം : ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പ്രഖ്യാപനത്തിനു പിറകെ, പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ ആശങ്കകളുയരുന്നു. അന്‍പതു ശതമാനത്തോളം സ്ത്രീകള്‍ ദിവസേന യാത്ര ചെയ്യുന്ന കെഎസ്ആര്‍ടിയുടെ വരുമാനത്തെയും അതുവഴി ഖജനാവിനേയും പദ്ധതി പ്രതികൂലമായി ബാധിക്കുമോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപനത്തിനു പിറകേ സ്വകാര്യ ബസ് ഉടമകളും തൊഴിലാളി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Will KSRTC shut down by the implementation of the women's free travel scheme?
സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ രണ്ടാഴ്ച; 6 മുതൽ 8 വരെ ക്ലാസുകളിലെ പാഠപുസ്തക വിതരണം 45 ദിവസത്തോളം വൈകും

കണക്കുപിഴക്കുമോ കെഎസ്ആര്‍ടിസിക്ക്?

കേരളത്തിലെ ബസ് യാത്രക്കാരില്‍ മൂന്നില്‍ രണ്ടും സ്ത്രീകളാണെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ പറയുന്നത്. കെഎസ്ആര്‍ടിസിയില്‍ 24 മുതല്‍ 26 ലക്ഷം വരെ ആളുകളാണ് യാത്ര ചെയ്യുന്നത്. അതില്‍ 19 ലക്ഷം സ്ത്രീകളാണെന്നും അവർ അവകാശപ്പടുന്നു. സൗജന്യയാത്ര നടപ്പിലായാല്‍ ആകെ വരുമാനത്തിന്റെ വലിയൊരുപങ്ക് നഷ്ടമാകും.

Will KSRTC shut down by the implementation of the women's free travel scheme?
നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

സ്ഥാനത്തെ ആകെ പൊതുഗതാഗത ശേഷിയില്‍ 30 ശതമാനത്തില്‍ താഴെമാത്രമാണ് കെഎസആര്‍ടിസിയുടെ സംഭാവന. സൗജന്യയാത്ര നടപ്പിലാക്കുന്നതോടെ സ്ത്രീകള്‍ മുഴുവന്‍ കെഎസ്ആര്‍ടിസിയെ ആശ്രയിക്കാന്‍ തുടങ്ങുകയും സ്വകാര്യ സര്‍വീസുകള്‍ നഷ്ടത്തിലാവുകയും ചെയ്യും.

നിലവില്‍ ഒരു ദിവസം കെഎസ്ആര്‍ടിസിയുടെ വരുമാനം 7 മുതല്‍ 9 കോടിവരെയാണ്. ആകെയാത്രക്കാരില്‍ 40-50 ശതമാനവും സ്ത്രീകളാണെന്നിരിക്കെ വരുമാനത്തില്‍ ഇടിവുണ്ടാകും. ഈ കണക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് 3.5 കോടിയുടെ നഷ്ടമാണ് പദ്ധതി നടപ്പിലായാല്‍ സംഭവിക്കുക. സൗജന്യയാത്ര നടപ്പിലാകുന്നതോടെ നിലവില്‍ സ്വകാര്യ സര്‍വീസുകളെ ആശ്രയിക്കുന്ന സ്ത്രീകളും കെഎസ്ആര്‍ടിസിയിലേക്കുമാറും. അത് കൂടുതല്‍ നഷ്ടമുണ്ടാക്കും.

Will KSRTC shut down by the implementation of the women's free travel scheme?
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി: ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, ഡോ. കെ എം ചന്ദ്രശേഖരന്‍ ചെയര്‍മാന്‍

അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലെയും തമിഴ്‌നാട്ടിലേയും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കേരളത്തില്‍ പദ്ധതി നടപ്പിലാക്കാനാകില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ വാദം. അവിടെ പൊതുഗതാഗത സംവിധാനങ്ങള്‍ ഭൂരിഭാഗവും സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നും സ്വകാര്യ ബസുകളുടെ വിഹിതം കുറവാണെന്നും സൗജന്യയാത്ര എല്ലാസര്‍വീസുകളിലും ലഭ്യമല്ലെന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

കര്‍ണാടകയില്‍ പദ്ധതി നടപ്പാക്കിയത് വലിയ തിരിച്ചടിയായിരുന്നുവെന്ന് മുന്‍ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ്‌കുമാറും പറഞ്ഞിരുന്നു. അത്തരമൊരു ദുരന്തം കെസഎസ്ആര്‍ടിസിക്കും സംഭവിക്കുമെന്നും ഗണേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി.

Will KSRTC shut down by the implementation of the women's free travel scheme?
'തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല,ജിന്റോ ജോണ്‍'; സതീശനിട്ടാണല്ലോ കൊട്ടെന്ന് കമന്റുകള്‍

കര്‍ണാടക മോഡലില്‍ തന്നെ പദ്ധതി നടപ്പിലാക്കുമെന്നാണ് സൂചന. അന്തര്‍സംസ്ഥാന ബസുകളും എസി ബസുകളും ഒഴികെ സൗജന്യയാത്ര നടപ്പാക്കിയാലുണ്ടാകുന്ന ബാധ്യത സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്.

എന്നാല്‍ 2023 ജൂണ്‍ 11 മുതല്‍ 2025 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 474 കോടി സ്ത്രീകളാണ് കര്‍ണാടകയില്‍ സൗകര്യം ഉപയോഗപ്പെടുത്തിയത്. ബംഗളൂരുവില്‍ 24 ലക്ഷം സൗജന്യയാത്രക്കാരുമുണ്ട്. ഇത് പ്രതിദിനം 11 കോടിയോളം നഷ്ടമാണ്. ഓര്‍ഡിനറി, അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്, എക്‌സ്പ്രസ് ബസുകളില്‍ നടപ്പാക്കിയ പദ്ധതി മൂലം പ്രതിദിനം 11 കോടിയോളം നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടാക്കിയതെന്നാണ് കണക്ക്.

കർണാടക സർക്കാർ നടപ്പിലാക്കിയ 'ശക്തി' പദ്ധതിയുടെ വാർഷിക ചെലവ് ഓരോ വർഷവും വൻതോതിലാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം പ്രതിവർഷം 5,300 കോടി രൂപ മുതൽ 7,081 കോടി രൂപ വരെയാണ് ഈ ഒരു പദ്ധതിക്ക് മാത്രമായി സംസ്ഥാന ബജറ്റിൽ നിന്ന് മാറ്റിവെക്കേണ്ടി വരുന്നത്. ഇത് സംസ്ഥാനത്തിന്റെ വികസന ഫണ്ടുകളെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്.

ചെലവ് കുതിച്ചുയരുന്നതിനൊപ്പം സൌജന്യ ടിക്കറ്റുകൾക്ക് പകരമായി സർക്കാർ ഗതാഗത കോർപ്പറേഷന് നൽകേണ്ട റീഇംബേഴ്സ്മെന്റ് തുക യഥാസമയം കൈമാറാത്തത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. വർഷം 2026-ന്റെ തുടക്കത്തിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം, സ്ത്രീകൾക്ക് നൽകിയ സൌജന്യ ടിക്കറ്റുകളുടെ ഇനത്തിൽ കർണാടക സർക്കാർ അവിടുത്തെ നാല് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്കായി 4,500 കോടിയിലധികം രൂപയാണ് കുടിശ്ശിക വരുത്തിയിട്ടുള്ളത്. ഈ കനത്ത തുക ലഭിക്കാത്തത് കാരണം ബസ്സുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകുന്നതിനും കോർപ്പറേഷൻ ബുദ്ധിമുട്ടുകയാണ്.

Will KSRTC shut down by the implementation of the women's free travel scheme?
'സിപിഎമ്മും ബിജെപിയും ഇറക്കാന്‍ പോകുന്ന സരിതയാണ്'; കുലംകുത്തികളുടെ ഓരിയിടലിനെ അവജ്ഞയോടെ തള്ളുന്നുവെന്ന് റിനിയുടെ മറുപടി

നിലവില്‍ 100 കോടിയോളം രൂപ ശമ്പളത്തിനും പെന്‍ഷനുമായി കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വരുമാനത്തില്‍ ഇടിവുണ്ടായാല്‍ സാമ്പത്തിക സഹായം വര്‍ധിപ്പിക്കേണ്ടിവരും. പൊതുഖജനാവില്‍നിന്നും വലിയൊരു തുക ഇതിനായി മാറ്റിവെക്കേണ്ടിയും വരും.

Summary

Will KSRTC shut down by the implementation of the women's free travel scheme?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com