A mother hen and a rooster with their chicks under their wings; a caring image of Vaiga on the Children's Day stamp
Image of Vaiga on the Children's Day stampfacebook

ചിറകിനടിയിൽ കുഞ്ഞുങ്ങളെ ഒതുക്കിയ തള്ളക്കോ‌ഴിയും പൂവനും; വൈ​ഗ വരച്ച ചിത്രം ശിശു​ദിന സ്റ്റാമ്പിൽ

കോഴിക്കോട് ഫറൂഖ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി.കെ. വൈഗ വരച്ച ചിത്രമാണ് സ്റ്റാമ്പിനായി തെരഞ്ഞെടുത്തത്.
Published on

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതി പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി വരച്ച മാതൃ-പിതൃ സ്‌നേഹക്കരുതല്‍ മുഖപടമാകും. കോഴിക്കോട് ഫറൂഖ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി.കെ. വൈഗ വരച്ച ചിത്രമാണ് സ്റ്റാമ്പിനായി തെരഞ്ഞെടുത്തത്.

A mother hen and a rooster with their chicks under their wings; a caring image of Vaiga on the Children's Day stamp
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

'സനാഥബാല്യം, സംരക്ഷിതബാല്യം' എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാനതലത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തിലൂടെയാണ് വൈഗയുടെ ചിത്രം തിരഞ്ഞെടുത്തതെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി അറിയിച്ചു.

A mother hen and a rooster with their chicks under their wings; a caring image of Vaiga on the Children's Day stamp
നായകന്റെ കാല്‍വിരല്‍ കടിക്കുന്ന നായിക; ഇത്ര തരംതാഴാന്‍ എങ്ങനെ സാധിക്കുന്നു? ബ്ലൂ ഫിലിം നിലവാരം; പ്രഭുദേവ സിനിമയ്ക്ക് വിമര്‍ശനം

കൊത്തിപ്പറക്കാന്‍ തുനിയുന്ന കഴുകനില്‍നിന്ന് തന്റെ കുഞ്ഞുങ്ങളെ ചിറകിനുള്ളിലൊതുക്കി സംരക്ഷിക്കുന്ന തള്ളക്കോഴിയെയും എന്തിനെയും ചെറുക്കാനായി നില്‍ക്കുന്ന പൂവന്‍കോഴിയെയുമാണ് വൈഗ മനോഹരമായി വരച്ചത്. കോഴിക്കോട് ഫറൂക്ക് പെരുമുഗം നല്ലൂര്‍ വൈഗ നിവാസില്‍ ചിത്രകാരന്‍ വി കെ അനീഷിന്റെയും കോഴിക്കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജീവനക്കാരി കെ പി ഷിബിയുടെയും മകളാണ് വൈഗ.

14-ന് രാവിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനം നിര്‍വഹിക്കും. ചടങ്ങില്‍ വൈഗയ്ക്കും ഫറോക്ക് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും പുരസ്‌കാരങ്ങള്‍ നല്‍കുമെന്നും ജി എല്‍ അരുണ്‍ ഗോപി അറിയിച്ചു.

Summary

A mother hen and a rooster with their chicks under their wings; a caring image of Vaiga on the Children's Day stamp

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com