A child playing in the backyard was killed by a tigertelevison screen grab
Kerala
വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊന്നു
ഏഴ് മണി മുതല്‍ കുട്ടിയെ കാണാനില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
തൃശൂര്‍: തമിഴ്‌നാട് വാല്‍പ്പാറയില്‍ നാലു വയസുകാരനെ പുലി കടിച്ചു കൊന്നു. ആയിപ്പാടി എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളിയുടെ മകന്‍ സൈബുള്‍ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ടുപോവുകയായിരുന്നു.
ഏഴ് മണി മുതല്‍ കുട്ടിയെ കാണാനില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ തേയിലത്തോടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പുലി തന്നെയാണ് ആക്രമിച്ചതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. അടുത്തുള്ള ആശുപത്രിയിലേയ്ക്ക് കുട്ടിയുടെ മൃതദേഹം മാറ്റിയിട്ടുണ്ട്.
Summary
A child playing in the backyard was killed by a tiger
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

