കൗണ്‍സിലിങ്ങിനെത്തിയ പതിനാലുകാരനെ അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിച്ചു; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കുറ്റക്കാരന്‍; ശിക്ഷ ഇന്ന്

മണക്കാട് കുര്യാത്തിയില്‍ തന്റെ വീടിനോട് ചേര്‍ന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ചായിരുന്നു പീഡനം
കെ ഗിരീഷ്
കെ ഗിരീഷ്
Updated on
1 min read

തിരുവനന്തപുരം:  കൗണ്‍സിലിങ്ങിനെത്തിയ പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കുറ്റക്കാരനെന്ന് കോടതി. കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ ഗിരീഷ് കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അതിവേഗ കോടതി കണ്ടെത്തി. ശിക്ഷ ഇന്നു വിധിക്കും. 

കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പലതവണ പീഡിപ്പിച്ചു എന്നാണ് കേസ്. മണക്കാട് കുര്യാത്തിയില്‍ തന്റെ വീടിനോട് ചേര്‍ന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ചായിരുന്നു പീഡനം. 2015 ഡിസംബര്‍ ആറ് മുതല്‍ 2017 ഫെബ്രുവരി ഇരുപത്തി ഒന്ന് വരേയുള്ള കാലയളവില്‍ കുട്ടിയെ കൗണ്‍സിലിങ്ങിനായി എത്തിച്ചപ്പോഴായിരുന്നു പീഡനം. പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ മനോനില കൂടുതല്‍ വഷളായി. 

പീഡനം പുറത്തുപറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 2019 ജനുവരിയില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് കുട്ടി പീഡനവിവരം ഇവരോട് വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫോര്‍ട്ട് പൊലീസ് കേസെടുക്കുകയായിരുന്നു. 

മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍, പോക്‌സോ കേസ് പ്രകാരം  ഒരു വര്‍ഷം മുമ്പ് പ്രതിയെ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു പ്രതി. നിലവില്‍ പ്രതി ജാമ്യത്തിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com