പച്ചപ്പുതപ്പ്, വള്ളികള്‍ക്കുള്ളിലുണ്ടൊരു വീട്; കൗതുക കാഴ്ചയായി കുമ്പുക്കാട്ട് വീട്

ഗൃഹനാഥന്‍ കാര്‍ത്തികപ്പള്ളി സെയ്ന്റ് തോമസ് എച്ച്എസ്എസ് കലാ അധ്യാപകനുമായ പ്രിന്‍സ് കുമ്പുക്കാടനും ഭാര്യ സോണിയയും ചേര്‍ന്നാണ് ഈ വീടിനെ പ്രകൃതിയോടിണക്കി പരിപാലിക്കുന്നത്.
A home draped in a blanket of green, Kumbukkattu house is a sight to behold
പത്തനംതിട്ട വെട്ടൂരിലെ കുമ്പുക്കാട്ട് വീട്
Edited By:
Updated on: 
1 min read

പത്തനംതിട്ട: പത്തനംതിട്ടയിലെ വെട്ടൂരില്‍ റോഡിനോട് ചേര്‍ന്ന് ഒരു കാടിന്റെ പ്രതീതി നല്‍കുന്ന വീടുണ്ട്, വള്ളികള്‍ക്കുള്ളിലൊരു വീട്. ഇതുവഴി കടന്നുപോകുന്നവര്‍ക്ക് ഇതൊരു കൗതുക കാഴച തന്നെയാണ്. പുറത്തുനിന്ന് നോക്കിയാല്‍ ചെടികള്‍ പടര്‍ന്നു കിടക്കുകയാണെന്നേ തോന്നൂകയൂള്ളുവെങ്കിലും വീടിനകത്ത് കടന്നാല്‍ പ്രകൃതിയുടെ കുളിര്‍മയാണ് അനുഭവപ്പെടുക.

വെട്ടൂരിലെ കുമ്പുക്കാട്ട് വീട്, ഗൃഹനാഥന്‍ കാര്‍ത്തികപ്പള്ളി സെയ്ന്റ് തോമസ് എച്ച്എസ്എസ് കലാ അധ്യാപകനുമായ പ്രിന്‍സ് കുമ്പുക്കാടനും ഭാര്യ സോണിയയും ചേര്‍ന്നാണ് ഈ വീടിനെ പ്രകൃതിയോടിണക്കി പരിപാലിക്കുന്നത്. വാഹനങ്ങള്‍ പോകുമ്പോഴുള്ള പൊടി ഒഴിവാക്കാന്‍ പത്ത് വര്‍ഷം മുന്‍പാണ് വള്ളി ചെടികള്‍ വീടിനോട് ചേര്‍ന്ന് പടര്‍ത്തിയത്. വെട്ടുകല്ല് കൊണ്ട് നിര്‍മിച്ച വീടിന് വെളിയില്‍ വിരിച്ച വലയിലൂടെയാണ് വള്ളിച്ചെടികള്‍ പടര്‍ന്നുകയറിയത്. ഇങ്ങനെ വീട് വള്ളികൊണ്ടുമൂടികയായിരുന്നു.

വീടിന്റെ സ്വീകരണമുറിയും ടെറസ്സും പ്രകൃതിക്കായി മാറ്റിവച്ചിരിക്കുകയാണ്. ഒഴിവ് സമയം ചെലവഴിക്കാന്‍ മുകള്‍നിലയില്‍ ചെടികള്‍ക്കിടയില്‍ പ്രത്യേകം ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. അമ്മ പൊന്നമ്മയും, മക്കളായ സെറാഫിമും എഫ്രെയ്മും എല്ലാറ്റിലും സഹകരിച്ച് ഒപ്പമുണ്ട്. പ്രിന്‍സും കുടുംബവും നാട്ടുകാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ നേരിട്ടത് 'പാമ്പ് വരില്ലേ' എന്ന ചോദ്യമാണ്. എന്നാല്‍ അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.

A home draped in a blanket of green, Kumbukkattu house is a sight to behold
'പ്രവർത്തകർക്ക് കവചമൊരുക്കിയതിന്റെ സമ്മാനമാണ് ഈ ചോര'; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ആലപ്പുഴയിലും ഫ്ലക്സ് ബോർഡുകൾ
A home draped in a blanket of green, Kumbukkattu house is a sight to behold
കൊടിക്കുന്നിൽ സുരേഷിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവം; കെസി വേണുഗോപാൽ അനുകൂലിയായ മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി
Summary

A home draped in a blanket of green, Kumbukkattu house is a sight to behold

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER