കോഴിക്കോട്ട് വന്‍ തീപിടിത്തം, ആക്രിക്കടയ്ക്ക് തീപിടിച്ചു

ഫറോക്ക് ദേശീയ പാതയോട് ചേര്‍ന്നുള്ള ആക്രിക്കടയിലാണ് തീ പിടിച്ചത്
ചാനല്‍ ചിത്രം
ചാനല്‍ ചിത്രം
Updated on
1 min read

കോഴിക്കോട്: ചെറുവണ്ണൂരില്‍ വന്‍ തീപിടിത്തം. ഫറോക്ക് ദേശീയ പാതയോട് ചേര്‍ന്നുള്ള ആക്രിക്കടയിലാണ് തീ പിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.

കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്താണ് തീപിടിത്തമുണ്ടായത്. ഇൻഡസ്ട്രിയൽ ഏരിയയായ ചെറുവണ്ണൂരിൽപുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത് എന്നാണ് വിവരം. തൊട്ടടുത്ത് വീടുകളൊന്നുമുള്ള മേഖലയല്ല . തീപിടിത്തത്തിൻറെ കാരണം വ്യക്തമല്ല.

ഇൻഡസ്ട്രിയൽ ഏരിയ ആയതുകൊണ്ട് തന്നെ വാഹനഷോറൂമുകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം നടത്തുകയാണ് ഫയർഫോഴ്സ്. അമാന ടൊയോട്ട ഷോറൂമിൻ‍റെ പിൻഭാഗത്ത് ഇപ്പോഴും തീ ആളിക്കത്തുന്നുണ്ട്. ജില്ലയിലെ 20 യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മലപ്പുറത്ത് നിന്നടക്കമുള്ള യൂണിറ്റുകളെ വിളിച്ചുവരുത്താനും തീരുമാനിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com