

കോഴിക്കോട്: പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത പൊലീസുകാരെ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കോഴിക്കോട് നഗരത്തില്‍ ഇന്നലെ(ശനിയാഴ്ച) വൈകുന്നേരത്തോടെയായിരുന്നു സംഭവം.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എസ് കെ ടെമ്പിള്‍ റോഡില്‍ പൊലീസ് മഫ്തിയില്‍ പട്രോളിങ് നടത്തുകയായിരുന്നു. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ടി.കെ. രഞ്ജിത്ത്, സിപിഒ അനൂപ് ലാല്‍ എന്നിവര്‍ക്ക് നേരെയാണ് മൂന്ന് അംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്.
വഖഫ് ബോര്‍ഡ് ബില്‍ഡിങിന് സമീപം റോഡ് സൈഡില്‍ വെച്ച് മൂന്നു പേര്‍ മദ്യപിക്കുന്നത് കണ്ട സമയത്ത് കക്കോടി സ്വദേശി മുഹമ്മദ് ഹാഷി(38)ന്റെ പേരും വിവരവും എഴുതിയെടുത്ത് പറഞ്ഞുവിട്ടു. പിന്നീട് പൊലീസുകാര്‍ ജോലി കഴിഞ്ഞ് തിരികെ പോകുന്ന സമയത്ത് റോഡിന് എതിര്‍വശത്തുവെച്ച് ഹാഷിം പൊലീസുകാരായ രഞ്ജിത്ത്, അനൂപ് എന്നിവര്‍ക്ക് നേരെ ഓട്ടോ ഓടിച്ച് ഇടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓട്ടോയില്‍ നിന്നിറങ്ങി ഹാഷിമും സംഘവം പൊലീസുകാരെ പിടിച്ചുവെച്ച് മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. രഞ്ജിത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ഹാഷിമിനെ അറസ്റ്റു ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates