സ്വത്തു തര്‍ക്കം: മദ്യലഹരിയില്‍ സഹോദരനെ വെട്ടിക്കൊന്നു, യുവാവ് പിടിയില്‍

അവിവാഹിതരായ ഇരുവരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്
crime
crimeപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

കോഴിക്കോട്: മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. കോഴിക്കോട് കൊടുവള്ളി വലിയപറമ്പ് താന്നിരിക്കംപൊയില്‍ പ്രസാദാണ് (50) കൊല്ലപ്പെട്ടത്. സഹോദരന്‍ പ്രമോദിനെ (54) പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം.

crime
വീണ്ടും മഴ കനക്കുന്നു, നാളെ രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

സ്വത്തു തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. അവിവാഹിതരായ ഇരുവരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. കൂലിപ്പണിക്കാരനായ പ്രസാദും മരപ്പണിക്കാരനായ പ്രമോദും തമ്മില്‍ സ്വത്തു സംബന്ധിച്ച് ദീര്‍ഘകാലമായി തര്‍ക്കം നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് ഇവര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച രാത്രി മദ്യപാനത്തെത്തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുടുംബത്തില്‍ നാല് മക്കളാണുള്ളത്. ഇതില്‍ മൂന്ന് ആണ്‍മക്കളും അവിവാഹിതരാണ്. ഇവരുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ചു. ഏക സഹോദരി കൊടുവള്ളി കരുവന്‍പൊയിലിലും മറ്റൊരു സഹോദരന്‍ നരിക്കുനി അത്താണിയിലുമാണ് താമസിക്കുന്നത്.

crime
കാരണം പ്രണയ നൈരാശ്യമോ? 13 കാരിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജം
crime
'രാവിലെ മുതല്‍ രാത്രി വരെയുള്ള ജോലി'; മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 പേര്‍ രാജിവെച്ചു
crime
ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ കരാര്‍; അവകാശം പുതുക്കി നല്‍കി സര്‍ക്കാര്‍
Summary

Property dispute: Man hacks brother to death

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com