ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ കരാര്‍; അവകാശം പുതുക്കി നല്‍കി സര്‍ക്കാര്‍

ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ ഇളവുവരുത്തി, ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കുന്നതിനെ പ്രതിപക്ഷത്തായിരിക്കെ യുഡിഎഫ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Uralungal gets contract without tender; Government renews rights
അക്രഡിറ്റഡ് കരാര്‍ ഏജന്‍സികള്‍ക്ക് അവകാശം പുതുക്കി നല്‍കിയ കൂട്ടത്തില്‍ ഊരാളുങ്കലിനെയും ഉള്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കിscreen grab
Updated on
1 min read

തിരുവനന്തപുരം: ടെന്‍ഡറില്ലാതെ സര്‍ക്കാര്‍ പദ്ധതികളുടെ കരാര്‍ ഏറ്റെടുക്കുന്നതിനുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അടക്കമുള്ള ഏജന്‍സികളുടെ അവകാശം പുതുക്കി നല്‍കി ധനവകുപ്പ്. ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ ഇളവുവരുത്തി, ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കുന്നതിനെ പ്രതിപക്ഷത്തായിരിക്കെ യുഡിഎഫ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Uralungal gets contract without tender; Government renews rights
കണ്ണൂരിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം: ചർച്ച പരാജയം; ഇനി കലക്ടറേറ്റ് പടിക്കലും പ്രതിഷേധം

എന്നാല്‍, 46 അക്രഡിറ്റഡ് കരാര്‍ ഏജന്‍സികള്‍ക്ക് അവകാശം പുതുക്കി നല്‍കിയ കൂട്ടത്തില്‍ ഊരാളുങ്കലിനെയും ഉള്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി. ഇതില്‍ 40 ഏജന്‍സികളും സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്.

അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, പിണറായി ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റി, കോസ്റ്റ്‌ഫോര്‍ഡ്, ഹാബിറ്റാറ്റ്, തൃശൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി, ഊരാളുങ്കല്‍ സൊസൈറ്റി എന്നിവയാണ് സര്‍ക്കാര്‍ ഇതര അക്രഡിറ്റഡ് ഏജന്‍സികള്‍. ഇവര്‍ക്കു നല്‍കിയിരുന്ന 2 വര്‍ഷത്തെ അവകാശം കഴിഞ്ഞ മേയ് 31ന് അവസാനിച്ചിരുന്നു. തുടര്‍ന്ന്, ഈ മാസം 31 വരെയാണ് കാലാവധി നീട്ടിനല്‍കിയത്. ഇതിനുശേഷം അടുത്ത 2 വര്‍ഷത്തേക്കുള്ള അവകാശം പുതുക്കുന്നതിനു മുമ്പ് സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെ പ്രകടനം ധനവകുപ്പ് വിശദമായി പരിശോധിച്ചേക്കും.

Uralungal gets contract without tender; Government renews rights
വിഴിഞ്ഞം വിദേശനിക്ഷേപം: ദേശാഭിമാനി വാർത്ത തള്ളി പിണറായി വിജയൻ; വാർത്ത ഓൺലൈനിൽ നിന്ന് പിൻവലിച്ച് പാർട്ടി മുഖപത്രം
Uralungal gets contract without tender; Government renews rights
പിഎസ്‌സി പരീക്ഷാക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിലേയ്ക്ക്, നിയമോപദേശത്തിന് ആഭ്യന്തരവകുപ്പ്
Summary

Uralungal gets contract without tender; Government renews rights

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Maternity leave is a Constitutional right, not State charity: Jammu and Kashmir High Court
Renu Sudhi
NEET-PG Exam
Tesla got $500 million during the recession; SpaceX got $1.6 billion during the failure; This is how the US government raised Elon Musk
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com