

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 ഉദ്യോഗസ്ഥര്‍ രാജിവെച്ചു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ ശ്രീലാല്‍, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ ഗോവിന്ദരാജ് എന്നിവരാണ് ഒഴിഞ്ഞത്. പൊതുഭരണ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീലാല്‍ മേയ് 31നു സര്‍വീസില്‍ നിന്നു വിരമിച്ചു.
രാവിലെ മുതല്‍ രാത്രി വരെയുള്ള ജോലിയും വീട്ടിലെ സാഹചര്യവും കണക്കിലെടുത്ത് സ്റ്റാഫില്‍ നിന്ന് ഒഴിവാക്കണമെന്ന് ജൂണ്‍ 25ന് അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു. പകരം നിയമിക്കാനുള്ള ഉദ്യോഗസ്ഥനെ മന്ത്രിയുടെ ഓഫീസില്‍ എത്തിച്ച ശേഷമാണ് അവിടം വിട്ടതെന്നു ശ്രീലാല്‍ പറഞ്ഞു.
പൊതുഭരണവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി തുടരുന്ന ഗോവിന്ദരാജും അധികജോലി സമയം പറഞ്ഞാണ് ഒഴിഞ്ഞത്. മന്ത്രിയുടെ ഓഫിസിലെ ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കം മൂലമാണു തങ്ങള്‍ ഒഴിഞ്ഞതെന്ന പ്രചാരണം തെറ്റാണെന്ന് ഇരുവരും പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates