വിഴിഞ്ഞത്തെ ഓഹരി നിക്ഷേപം: 'ലേഖകന്‍ എഴുതിക്കൊടുത്തു, വന്നു'; ദേശാഭിമാനി വാര്‍ത്തയില്‍ പിണറായി

''അദാനിയുടെ വക്താവാകാതെ സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന നിലയിലേക്കു സംസ്ഥാന സര്‍ക്കാര്‍ മാറണം. സുതാര്യമായി നടക്കേണ്ട കാര്യങ്ങള്‍ അതീവരഹസ്യമായാണു നടക്കുന്നത്''
Pinarayi Vijayan
Pinarayi Vijayan file
Updated on
1 min read

കണ്ണൂര്‍: വിദേശ നിക്ഷേപം ഇടതുസര്‍ക്കാരിന്റെ നേട്ടമെന്ന് പാര്‍ട്ടി പത്രത്തില്‍ വന്നതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മറ്റുള്ള കാര്യങ്ങള്‍ അറിയിക്കാതെ വാര്‍ത്ത എഴുതിക്കൊടുത്താല്‍ വരുമെന്നും അത് പത്രത്തിന്റെ നയമാകില്ലെന്നുമായിരുന്നു പിണറായിയുടെ മറുപടി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിദേശനിക്ഷേപം ഇടതുസര്‍ക്കാരിന്റെ നേട്ടമെന്നു പാര്‍ട്ടി മുഖപത്രത്തില്‍ വന്നിരുന്നല്ലോ എന്ന ചോദ്യത്തിന് 'അതു നിങ്ങളെപ്പോലുള്ള ലേഖകര്‍ എഴുതുന്നതല്ലേ' എന്നായിരുന്നു പിണറായിയുടെ മറുപടി. മറ്റു കാര്യങ്ങള്‍ അറിയിക്കാതെ കൊടുത്താല്‍ അതു പത്രത്തില്‍ വരില്ലേ? അതു പത്രത്തിന്റെ നയമാകുമോ? പാര്‍ട്ടി പത്രമായാലും അതാണു സംഭവിക്കുക. ലേഖകന്‍ എഴുതിക്കൊടുത്തു. പത്രത്തില്‍ വന്നു. അത്രയേയുള്ളൂവെന്നായിരുന്നു പിണറായിയുടെ മറുപടി.

അതേസമയം വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റം നേരത്തേ ആലോചിച്ചുറപ്പിച്ച കച്ചവടമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷം ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഓഹരിക്കൈമാറ്റത്തിലെ കരാര്‍ ലംഘനങ്ങളും പൊതുതാല്‍പ്പര്യത്തിനും ദേശീയ സുരക്ഷയ്ക്കും വിരുദ്ധമായ കാര്യങ്ങളും ചൂണ്ടിക്കാണിച്ച് സെബിക്കും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികൃതര്‍ക്കും കത്തയച്ചുവെന്നും പിണറായി വ്യക്തമാക്കി.

Pinarayi Vijayan
പിഎസ്‌സി പരീക്ഷാക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിലേയ്ക്ക്, നിയമോപദേശത്തിന് ആഭ്യന്തരവകുപ്പ്

''അദാനിയുടെ വക്താവാകാതെ സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന നിലയിലേക്കു സംസ്ഥാന സര്‍ക്കാര്‍ മാറണം. സുതാര്യമായി നടക്കേണ്ട കാര്യങ്ങള്‍ അതീവരഹസ്യമായാണു നടക്കുന്നത്. അദാനി കമ്പനിയുടെ ആളുകളുമായി വി ഡി സതീശന്‍ നേരത്തേ മംഗളൂരുവില്‍ ചര്‍ച്ച നടത്തിയെന്ന ആരോപണവും നിയമം, ധനം, തുറമുഖം വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ കീഴില്‍ വന്നതും ഇത്തരം കാര്യങ്ങള്‍ക്കു വേണ്ടിയാണെന്നു ജനം സംശയിച്ചാല്‍ തെറ്റുപറയാനാവില്ല. ഗുരുതരകരാര്‍ലംഘനമുണ്ടായിട്ടും കാര്യങ്ങള്‍ വളരെ ലഘൂകരിച്ചാണു മുഖ്യമന്ത്രിയുടെ ഓഫീസ് കണ്ടത്. ചട്ടങ്ങളും നിയമങ്ങളും പാലിച്ചാല്‍ അദാനി ഗ്രൂപ്പിന്റെ ആവശ്യം നിലനില്‍ക്കില്ല. സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനെ രക്ഷിക്കാന്‍ വഴിവിട്ട സഹായം നല്‍കുമോ എന്നാണ് ഇനി അറിയാനുള്ളത''്, പിണറായി പറഞ്ഞു.

Pinarayi Vijayan
പിഎസ്‌സി പരീക്ഷാക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിലേയ്ക്ക്, നിയമോപദേശത്തിന് ആഭ്യന്തരവകുപ്പ്
Pinarayi Vijayan
കണ്ണൂരിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം: ചർച്ച പരാജയം; ഇനി കലക്ടറേറ്റ് പടിക്കലും പ്രതിഷേധം
Summary

The Vizhinjam port deal is a pre-arranged transaction, according to opposition leader Pinarayi Vijayan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com