അരിക്കൊമ്പന്‍ സംഘത്തില്‍ പുതിയ അതിഥി;  കുട്ടിയാനയ്ക്ക് സുരക്ഷയൊരുക്കി ആനക്കൂട്ടം

301 കോളനിയിലെ ഓമനക്കുഴിയിലാണ് പിടിയാന പ്രസവിച്ചത്
കുട്ടിയാനയ്ക്ക് സുരക്ഷയൊരുക്കി ആനക്കൂട്ടം/ ടിവി ദൃശ്യം
കുട്ടിയാനയ്ക്ക് സുരക്ഷയൊരുക്കി ആനക്കൂട്ടം/ ടിവി ദൃശ്യം
Updated on
1 min read

മൂന്നാര്‍: അരിക്കൊമ്പന്റെ സംഘത്തില്‍ പുതിയ ഒരതിഥി കൂടിയെത്തി. ചിന്നക്കനാലില്‍ അരിക്കൊമ്പന്റെ കൂട്ടത്തിലുള്ള പിടിയാനയ്ക്ക് കുഞ്ഞ് പിറന്നു. 301 കോളനിയിലെ ഓമനക്കുഴിയിലാണ് പിടിയാന പ്രസവിച്ചത്. കുട്ടിയാനയ്ക്ക് സുരക്ഷയൊരുക്കി ആനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. 

ഈ സംഘത്തിനൊപ്പം മറ്റൊരു കുട്ടിയാന കൂടിയുണ്ട്. അതിനിടെ അരിക്കൊമ്പന്റെ കാടുമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിലപാട് എടുക്കും. വിഷയം ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഉടന്‍ തീരുമാനമെടുക്കേണ്ട സ്ഥിതിയാണ്. 

കോടതി നിര്‍ദേശ പ്രകാരം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുക, ആനയുടെ കാടുമാറ്റലിന് കൂടുതല്‍ സാവകാശം തേടുക തുടങ്ങിയ സാധ്യതകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com