'ആക്രമണ സ്വഭാവമുള്ള തെരുവ് നായകളെ വെടിവെക്കാന്‍ അനുമതി വേണം'; നീക്കവുമായി കോഴിക്കോട് കോര്‍പ്പറേഷന്‍

തെരുവുനായ ശല്യം പരിഹരിക്കാൻ നഗരത്തിൽ പ്രത്യേക സമിതിയുണ്ടാക്കാൻ കോർപറേഷൻ തീരുമാനിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


കോഴിക്കോട്: ആക്രമണസ്വഭാവമുള്ള തെരുവ് നായകളെ വെടി വെക്കാൻ അനുമതി വേണം എന്ന ആവശ്യം ഉന്നയിച്ച് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ. ശ്രദ്ധ ക്ഷണിക്കലിലൂടെ കൗൺസിലർ എൻസി മോയിൻ കുട്ടിയാണ് ഈ ആവശ്യമുന്നയിച്ചത്. തെരുവുനായ ശല്യം പരിഹരിക്കാൻ നഗരത്തിൽ പ്രത്യേക സമിതിയുണ്ടാക്കാൻ കോർപറേഷൻ തീരുമാനിച്ചു. 

എൻസി മോയിൻ കുട്ടി മുൻപിൽ വെച്ച ആവശ്യത്തിന് പിന്തുണയുമായി ഭരണ-പ്രതിപക്ഷ കൗൺസിലർമാരും രംഗത്തെത്തി. ഇതോടെയാണ് പ്രത്യേക സമിതിയുണ്ടാക്കാൻ കൗൺസിൽ തീരുമാനിച്ചു. 

ഈ സമിതി വിഷയം പരിശോധിച്ചതിന്  ശേഷം നിയമപരമായി നായകളെ വെടിവച്ച് കൊല്ലുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് അനുവാദം തേടുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് മേയർ ഡോ ബീന ഫിലിപ്പ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com