റോഡ് മുറിച്ചു കടക്കുന്നതിനിടെ ടോറസ് ലോറി ഇടിച്ചു; പെരുമ്പാവൂരില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ലോറിയുടെ മുന്‍വശത്തെയും പിന്നിലെയും ടയറുകള്‍ സിസിലിയുടെ ദേഹത്തുകൂടി കയറിയിറങ്ങി
സിസിലി
സിസിലി
Updated on
1 min read

പെരുമ്പാവൂര്‍: റോഡ് മുറിച്ച് കടക്കുന്നതിനിടെ ടോറസ് ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. കടുവാള്‍ രാജ്മന്ദിര്‍ അപ്പാര്‍ട്ട്‌മെന്റ് ലീല ഹോംസ് കുണ്ടുകുളം വീട്ടില്‍ സിസിലി (67) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12ന് ടൗണ്‍ സിഗ്‌നല്‍ ജംക്ഷനില്‍ ആയിരുന്നു അപകടം.

വാഹനങ്ങള്‍ സിഗ്നലിന് കാത്തുകിടക്കുന്നതിനിടെ സിസിലി റോഡിന്റെ മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ചു. സിഗ്നല്‍ ലഭിച്ചതോടെ ലോറി മുന്നോട്ടെടുത്ത് സിസിലിയെ ഇടിക്കുകയുമായിരുന്നു. ലോറിയുടെ മുന്‍വശത്തെയും പിന്നിലെയും ടയറുകള്‍ സിസിലിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. അഗ്‌നിരക്ഷാസേനയും പെരുമ്പാവൂര്‍ പൊലീസും ചേര്‍ന്നാണ് ലോറിക്കടിയില്‍ അകപ്പെട്ട സിസിലിയെ പുറത്തെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിസിലി
നെടുങ്കണ്ടത്ത് ചികിത്സക്കെത്തിയ രോ​ഗി ആശുപത്രിയിൽ തൂങ്ങിമരിച്ചു

അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കാണ് സിസിലി താമസിക്കുന്നത്. പച്ചക്കറി വാങ്ങാന്‍ ടൗണിലെത്തിയതായിരുന്നു. ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ്: പരേതനായ താരു. മകന്‍: റിനോയ്. മരുമകള്‍: പ്രിന്‍സി (ഇരുവരും ദുബായ്)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

TCR Accident
LPG Tanker Goes Out Of Control, Crashes Into UP Toll Booth
Misguided by Google Maps, Taurus Trapped on Hairpin Curve for Hours
Top 5 News Today
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com