'ജി സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി; മരണംവരെ എംഎൽഎ ആകണമെന്നാണ് ആ​ഗ്രഹം'; പരിഹസിച്ച് എ വിജയരാഘവൻ

സുധാകരന്റെ ദുരാഗ്രഹത്തിനൊപ്പം പാർട്ടിക്ക് നിൽക്കാൻ കഴിയില്ലെന്നും എ വിജയരാഘവൻ പറഞ്ഞു
A Vijayaraghavan
A Vijayaraghavan
Updated on
1 min read

ആലപ്പുഴ: ജി സുധാകരനെതിരെ പരിഹാസവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ജി സുധാകരന് മരിക്കുന്നത് വരെ എംഎൽഎ ആകണമെന്നാണ് ആഗ്രഹം. അത് നടക്കാത്തത് കൊണ്ടാണ് പാർട്ടി വിട്ടത്. സുധാകരന്റെ ദുരാഗ്രഹത്തിനൊപ്പം പാർട്ടിക്ക് നിൽക്കാൻ കഴിയില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.

A Vijayaraghavan
'കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ എംവി ഗോവിന്ദന്‍; നൂലില്‍ കെട്ടിയിറക്കിയ കച്ചവടക്കാരന്‍ പഠിപ്പിക്കേണ്ട'

മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവർത്തിയാണ് സുധാകരൻ ചെയ്തത്. സഹതാപത്തിന്റെ ഒരു കണിക പോലും സുധാകരൻ അർഹിക്കുന്നില്ല. ചരിത്രത്തിലാദ്യമായാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് ഒരാൾ വലതു പക്ഷത്തേക്ക് പോകുന്നത്. ജി സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായിട്ടാണെന്നും എ വിജയരാഘവൻ പരിഹസിച്ചു.

ജി സുധാകരൻ തെറ്റായ വഴിക്കു പോകുന്നു എന്ന് തോന്നിപ്പോൾ മുഖ്യമന്ത്രി മൂന്നു തവണ വിളിച്ചു. എന്നാൽ സുധാകരൻ വി ഡി സതീശൻ്റെയും കെ.സി വേണുഗോപാലിൻ്റെയും ഫോൺ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോൺ എടുക്കാതിരുന്നത്. ഒന്നും കിട്ടിയില്ലെങ്കിലും വിഷമിക്കാതിരിക്കുന്ന ദശലക്ഷം കമ്മ്യൂണിസ്റ്റുകാരുണ്ട്. അത്യപൂർവമായി മാത്രമേ ഇതുപോലെയുള്ള എതിരാളികൾ ഉണ്ടാവുകയുള്ളൂ.

A Vijayaraghavan
'വര്‍ഗീയ പരാമര്‍ശങ്ങളുണ്ടായാല്‍ നടപടി'; ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

പാർട്ടിയെ ദുർബലപ്പെടുത്താൻ തകർക്കാൻ ശ്രമിക്കുന്ന ശക്തിക്ക് ഒപ്പം നിന്ന് ഹീന പ്രവർത്തനം നടത്തിയ അനുഭവമാണ് ഉണ്ടായിട്ടുള്ളത്. ആലപ്പുഴ ജില്ലയിലെ പാർട്ടി പ്രവർത്തകരുടെ ആത്മാർത്ഥത സുധാകരന് കാണാൻ കഴിഞ്ഞില്ല. ജനകീയ സ്വതന്ത്രൻ എന്ന പേരിട്ടാൽ ജനങ്ങൾക്ക് മനസ്സിലാകില്ല എന്നു കരുതേണ്ട. വോട്ടെണ്ണുമ്പോൾ അത് മനസ്സിലാകുമെന്നും എ വിജയരാഘവൻ പറഞ്ഞു.

Summary

CPM Politburo member A Vijayaraghavan mocked G Sudhakaran. G Sudhakaran wants to be an MLA until he dies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com