'പല തവണ വിവിധ ഇടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു, വിവാഹ വാദ്ഗാനം നല്‍കി'; സിപിഎം നേതാവിനെതിരെ പരാതി

വിവാഹമോചിതയായ യുവതിയും അലനും തമ്മില്‍ വളരെ നാളായി അടുപ്പത്തിലാണ്
Alan Mathew
Alan Mathewfacebook
Updated on
1 min read

പത്തനംതിട്ട: സിപിഎം യുവനേതാവിനെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റായ അലന്‍ മാത്യുവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Alan Mathew
'രമേഷ് പിഷാരടിയെ ഒരുപാട് നാളുകളായി നന്നായി അറിയാം'; അദ്ദേഹത്തിനൊപ്പം പ്രചാരണത്തിന് പോകണമെന്നുണ്ട്'

വിവാഹമോചിതയായ യുവതിയും അലനും തമ്മില്‍ വളരെ നാളായി അടുപ്പത്തിലാണ്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പല തവണ വിവിധ ഇടങ്ങളില്‍ വെച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് യുവതി നല്‍കിയ പരാതിയിലുള്ളത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ വഞ്ചിക്കുകയായിരുന്നു എന്നും ഇവര്‍ പറയുന്നു.

Alan Mathew
സ്ഥാനാര്‍ത്ഥി നിർണയത്തിൽ ഇടഞ്ഞ് കെ സുധാകരന്‍; ചര്‍ച്ചകളില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി

2024 ജൂണ്‍ മാസത്തില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കൂട്ടിക്കൊണ്ടുവരുമ്പോഴും തിരിച്ച് കൊണ്ട് ചെന്ന് ആക്കുമ്പോഴും കാറില്‍ വെച്ച് പീഡിപ്പിച്ചു. 2025 മെയ് 18ന് കൊച്ചിയിലെ ഹെറിറ്റേജ് ഹോമിലും, 2025 ജൂലൈ എട്ടിന് വാഗമണ്ണിലെ റിസോര്‍ട്ടിലും 2026 ജനുവരി ഒന്നിന് കോട്ടയം ചങ്ങനാശ്ശേരി റൂട്ടിലെ റസ്റ്ററന്റില്‍ വെച്ചും പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. തന്നെ ഗര്‍ഭിണിയാക്കിയെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. അലന്‍ മാത്യുവിനെതിരെ റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ അലന്‍ മാത്യുവിനെതിരെ പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ എല്ലാ നേതൃസ്ഥാനങ്ങളില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും നീക്കം ചെയ്തു.

Summary

A woman alleges that CPM young leader Alan Mathew with exploited her promising to marry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com