kp benny
കെപി ബെന്നി

തല കയറില്‍, ശരീരം പുഴയില്‍; പാലത്തില്‍ നിന്ന് കയര്‍കെട്ടി ചാടിയ യുവാവ് കഴുത്തറ്റു മരിച്ചു

തുഷാരഗിരി ആര്‍ച്ച് മോഡല്‍ പാലത്തില്‍ കയര്‍ കെട്ടി പുഴയിലേക്കു ചാടിയ യുവാവ് കഴുത്തറ്റ് മരിച്ചു
Published on

കോഴിക്കോട്: തുഷാരഗിരി ആര്‍ച്ച് മോഡല്‍ പാലത്തില്‍ കയര്‍ കെട്ടി പുഴയിലേക്കു ചാടിയ യുവാവ് കഴുത്തറ്റ് മരിച്ചു. പുലിക്കയം കള്ള് ഷാപ്പ് തൊഴിലാളിയായ മൈക്കാവ് കുഴിക്കനാംകണ്ടത്തില്‍ കെപി ബെന്നിയാണ് മരിച്ചത്. 45 വയസ്സായിരുന്നു.

kp benny
'കൂടുതല്‍ റീല്‍സ് എടുക്കൂ, ജെന്‍സി മാധ്യമങ്ങളില്‍ സജീവമാവൂ'; കോണ്‍ഗ്രസ് എംഎല്‍എമാരോട് കനഗോലു

പാലത്തിന്റെ കൈവരിയില്‍ കയര്‍ ബന്ധിച്ച് കഴുത്തില്‍ കെട്ടി പുഴയിലേക്ക് ചാടിയപ്പോള്‍ കഴുത്തറ്റ ശരീരഭാഗം പുഴയില്‍ പതിച്ചു. ഇന്ന് രാവിലെ തുഷാരഗിരിയില്‍ എത്തിയ വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തല തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോടഞ്ചേരി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Summary

A tragic incident of suicide occurred at the arch model bridge in Thusharagiri, Kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com