ഈജിപ്തിലെ ശൈഖുല്‍ അസ്ഹറുമായി കൂടിക്കാഴ്ച്ച നടത്തി പേരോട് അബ്ദുറഹ്മാന്‍ സഖാഫി

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ധാരാളം വിദേശ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ജാമിഅത്തുല്‍ അസ്ഹറിന്റെ പ്രവര്‍ത്തനത്തെ പേരോട് അബ്ദുറഹ്മാന്‍ സഖാഫി അഭിനന്ദിച്ചു.
Abdurrahman Saqafi meets with Sheikh Al-Azhar in Egypt, gives his name
Abdurrahman Saqafi meets with Sheikh Al-Azhar in Egypt, gives his nameSamakalikamalayalam
Updated on
1 min read

കോഴിക്കോട്: സമസ്ത സെക്രട്ടറിയും സിറാജുല്‍ ഹുദയുടെ കാര്യദര്‍ശിയുമായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ലോകപ്രശസ്ത യൂണിവേഴ്‌സിറ്റിയായ ഈജിപ്തിലെ ജാമിഅത്തുല്‍ അസ്ഹറിലെശൈഖുല്‍ അസ്ഹര്‍ ഡോ. അഹ്മദ് ത്വയ്യിബുമായി കൂടിക്കാഴ്ച്ച നടത്തി. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ധാരാളം വിദേശ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ജാമിഅത്തുല്‍ അസ്ഹറിന്റെ പ്രവര്‍ത്തനത്തെ പേരോട് അബ്ദുറഹ്മാന്‍ സഖാഫി അഭിനന്ദിച്ചു.

Abdurrahman Saqafi meets with Sheikh Al-Azhar in Egypt, gives his name
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രത്തിന്റെ ഐസിപി അംഗീകാരം, ക്രൂ ചെയ്ഞ്ചും ചരക്കുനീക്കവും എളുപ്പം

കേരളത്തിലെ ആത്മീയ വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ സിറാജുല്‍ ഹുദയുടെയും പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെയും നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ശൈഖുല്‍ അസ്ഹര്‍ അഭിനന്ദിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനുള്ള വാഗ്ദാനവും സിറാജുല്‍ ഹുദയും ജാമിഅത്തില്‍ അസ്ഹറുമായുള്ള വിവിധ മേഖലകളിലുള്ള അക്കാദമിക് സഹകരണത്തിനുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചു.

Abdurrahman Saqafi meets with Sheikh Al-Azhar in Egypt, gives his name
നാമനിര്‍ദേശ പത്രിക സ്വീകരിച്ചില്ല; പൊട്ടിക്കരഞ്ഞ് ട്വന്റി 20 സ്ഥാനാര്‍ഥി

ജാമിഅത്തുല്‍ അസ്ഹറിലെ പ്രൊഫസര്‍. ഹസ്സന്‍ അശ്ശാഫിഈ, സിറാജുല്‍ ഹുദാ അക്കാദമിക് ഡയറക്ടര്‍ ബഷീര്‍ അബ്ദുറഹ്മാന്‍ അല്‍ അസ്ഹരി തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

Summary

Abdurrahman Saqafi meets with Sheikh Al-Azhar in Egypt, gives his name

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com