ഹോസ്റ്റല്‍ അന്തേവാസിയായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശിക്ക് 43 വര്‍ഷം കഠിനതടവ്‌

തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി രാജനെയാണ് തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.
Abuse of 12-year-old girl, Thiruvananthapuram native sentenced to 43 years of rigorous imprisonment
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു തിരുവനന്തപുരം സ്വദേശിക്ക് 43 വര്‍ഷം കഠിനതടവ്‌പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: ഹോസ്റ്റല്‍ അന്തേവാസിയായ പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഹോസ്റ്റല്‍ ജീവനക്കാരന് 43 വര്‍ഷം കഠിനതടവ്. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി രാജനെയാണ് തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 40,000 രൂപ പിഴയും അടയ്ക്കണം. 2021ലാണ് കേസിനാസ്പദമായ സംഭവം.

Abuse of 12-year-old girl, Thiruvananthapuram native sentenced to 43 years of rigorous imprisonment
വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി, സിപിഎം നേതാക്കള്‍ക്ക് നോട്ടീസ്

പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്കു നൽകണമെന്നും കോടതി ഉത്തരവിട്ടു.

2021 സെപ്തംബർ 30നും ഒക്ടോബർ 15നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ ഒപ്പം ആരുമില്ലാതിരുന്ന സമയത്ത് മിഠായി നൽകാം എന്ന് പറഞ്ഞ് ബാത്ത്റൂമിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു. പ്രതി ഭീക്ഷണിപ്പെടുത്തിയതിനാൽ ആദ്യത്തെ സംഭവം കുട്ടി പുറത്ത് പറഞ്ഞില്ല. രണ്ടാമത്തെ സംഭവത്തിന് ശേഷം ഇവർ ഒരുമിച്ച് നിൽക്കുന്നത് മറ്റൊരാൾ കണ്ടു. കുട്ടി പരിഭ്രമിച്ചു നിൽക്കുന്നതിൽ സംശയം തോന്നി കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ ഹാജരായി. വഞ്ചിയൂർ സ്റ്റേഷനിലെ വി വി ദിപിൻ, വിനീത എം ആർ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകളും 5 തൊണ്ടിമുതലുകളും ഹാജരാക്കി

Summary

Abuse of 12-year-old girl, Thiruvananthapuram native sentenced to 43 years of rigorous imprisonment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com