പശുക്കളുടെ മേല്‍ ആസിഡ് ഒഴിച്ചു; അക്രമികളെ തെരഞ്ഞ് പൊലീസ് 

എറണാകുളം ജില്ലയില്‍ പശുക്കളുടെ മേല്‍ സാമൂഹ്യവിരുദ്ധര്‍ ആസിഡ് ഒഴിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: എറണാകുളം ജില്ലയില്‍ പശുക്കളുടെ മേല്‍ ആസിഡാക്രമണം. സാമൂഹ്യവിരുദ്ധരാണ് പശുക്കളുടെ മേല്‍ ആസിഡ് ഒഴിച്ചത്. നാലു പശുക്കള്‍ക്ക് സാരമായി പൊള്ളലേറ്റു.

കോതമംഗലം കവളങ്ങാട് പഞ്ചായത്തിലാണ് സംഭവം. പശുക്കളുടെ ഉടമകള്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന് മുന്‍പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെ മേയ്ക്കാന്‍ വിട്ട പശുക്കള്‍ക്ക് നേരെയാണ്  ആക്രമണം ഉണ്ടായത്. വൈകീട്ട് വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ പോയപ്പോഴാണ് പശുക്കളുടെ മേല്‍ ആസിഡ് ഒഴിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. നേരത്തെ സമാനമായ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പ്രദേശവാസികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇത്തവണ പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com