ടയര്‍ കുഴിയില്‍ ചാടി, ഓടുന്ന ലോറിയില്‍ നിന്ന് ആസിഡ് ദേഹത്തേയ്ക്ക്; ഗുരുതരമായി പൊള്ളലേറ്റ യുവാവ് ഐസിയുവില്‍

ലോറിയില്‍ നിന്ന് ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്
acid spill from lorry acident
ഓടുന്ന ലോറിയിൽ നിന്ന് ബൈക്കിലേക്ക് ആസിഡ് വീണപ്പോൾ സ്ക്രീൻഷോട്ട്
Updated on
1 min read

കൊച്ചി: ലോറിയില്‍ നിന്ന് ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. തോപ്പുംപടി സ്വദേശി ബിനീഷിനാണ് ഗുരുതരമായി പൊള്ളലേറ്റത്. വെണ്ടുരുത്തി പാലത്തിനും തേവര ജംഗ്ഷനും ഇടയിലുള്ള ഭാഗത്ത് വെച്ചാണ് സംഭവം.

ഇന്നലെ വൈകീട്ട് ഏഴു മണിയോടെയായിരുന്നു അപകടം. വെണ്ടുരുത്തി പാലത്തിനും തേവര ജംഗ്ഷനും ഇടയിലുള്ള ഭാഗത്ത് വെച്ച് ലോറി റോഡിലെ ഗട്ടറില്‍ ചാടിയാണ് അപകടം ഉണ്ടായത്. ലോറിയുടെ പിന്നില്‍ ബൈക്കില്‍ വരികയായിരുന്ന ബിനീഷിന്റെ ദേഹത്തേക്ക് ലോറിയില്‍ നിന്നും ആസിഡ് തെറിച്ചുവീഴുകയായിരുന്നു.

ബിനീഷിന്റെ കൈയിലാണ് കൂടുതലായും ആസിഡ് വീണിരിക്കുന്നത്. ഒപ്പം കഴുത്തിന്റെ ഭാഗത്തും പൊള്ളലേറ്റിട്ടുണ്ട്. ബിനീഷ് നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഐസിയുവിലാണ്. ലോറി ഹാജരാക്കാന്‍ എറണാകുളം സൗത്ത് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

acid spill from lorry acident
കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ പരിപാടിക്കിടെ പന്തല്‍ തകര്‍ന്നുവീണു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വാഹനത്തില്‍ ആസിഡ് കൊണ്ടുപോയത് എന്നാണ് വിവരം. കൃത്യമായി നടപടിക്രമങ്ങള്‍ പാലിച്ച് നിയമപരമായി കൊണ്ടുപോയിരുന്നെങ്കില്‍ ഇത്തരം ഒരു അപകടം ഉണ്ടാകുമായിരുന്നില്ല എന്ന് വിദഗ്ധര്‍ പറയുന്നു. ലോറിയുടെ മുകള്‍ ഭാഗം അടച്ചിരുന്നില്ലെന്നാണ് കണ്ടെത്തല്‍.

acid spill from lorry acident
തുലാവര്‍ഷത്തിന് പുറമേ ന്യൂനമര്‍ദ്ദവും; നാളെയും മറ്റന്നാളും തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്
Summary

acid spill from lorry, bike rider injured at kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com