ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുക്കല്‍ വീണ്ടും സജീവം; മധ്യപ്രദേശ് സര്‍ക്കാരിന്റെ ആവശ്യം 280 കോടി രൂപ

എസ്റ്റേറ്റ് വാങ്ങുന്നതിന് അനുമതിയും സാമ്പത്തിക സഹായവും തേടി സുല്‍ത്താന്‍ ബത്തേരി നഗരസഭ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു
Acquisition of Beenachi Estate gains momentum again; Madhya Pradesh government demands Rs 280 crore.
ബീനാച്ചി എസ്റ്റേറ്റ്
Edited By:
Updated on: 
2 min read

കല്‍പ്പറ്റ: ദശാബ്ദങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ സുല്‍ത്താന്‍ ബത്തേരിയിലെ 554.28 ഏക്കര്‍ ബീനാച്ചി എസ്റ്റേറ്റ് വില്‍ക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചതോടെ വയനാട്ടിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഭൂമി ഏറ്റെടുക്കുമെന്ന പ്രതീക്ഷ ശക്തമാകുന്നു. സുല്‍ത്താന്‍ ബത്തേരി നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റിന് നഷ്ടപരിഹാരമായി 280 കോടി രൂപയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ എസ്റ്റേറ്റ് വാങ്ങുന്നതിന് അനുമതിയും സാമ്പത്തിക സഹായവും തേടി സുല്‍ത്താന്‍ ബത്തേരി നഗരസഭ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു.

ഇതുസംബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി വിഡി സതീശനെയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയും കണ്ട് ചര്‍ച്ച നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം, സ്വകാര്യ നിക്ഷേപം, ബാങ്ക് വായ്പ എന്നിവയിലൂടെ തുക കണ്ടെത്താനാണ് നഗരസഭ ആലോചിക്കുന്നത്. കോഴിക്കോട്-കൊല്ലേഗല്‍ ദേശീയപാത 766ന് തൊട്ടടുത്താണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. ഇത് വികസന പദ്ധതികള്‍ക്ക് ഭൂമിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

'ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വര്‍ഷങ്ങളായി ശ്രമിക്കുന്നതാണ്. പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമിയാണിത്. ഏറ്റെടുക്കാനായാല്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം. ആശുപത്രി, സ്‌കൂള്‍, ഷോപ്പിങ് കോംപ്ലക്‌സ്, വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവയാണ് നഗരസഭയുടെ ആലോചനയിലുള്ളത്. സുല്‍ത്താന്‍ ബത്തേരിയുടെയും വയനാടിന്റെയും മുഖച്ഛായ മാറ്റാന്‍ ഇതിലൂടെ കഴിയും. എന്നാല്‍, നഗരസഭയ്ക്ക് സ്വന്തമായി ഇത്രയും വലിയ തുക കണ്ടെത്താനാകില്ല. അതിനാല്‍ സര്‍ക്കാര്‍ സഹായത്തോടെയുള്ള പൊതു-സ്വകാര്യ പങ്കാളിത്തവും ബാങ്ക് വായ്പയും ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിക്കുകയാണ്,' നഗരസഭാ സെക്രട്ടറി തോമസ് വിഡി പറഞ്ഞു.

എസ്റ്റേറ്റ് കേരളത്തിന്റെ നിയന്ത്രണത്തിലാക്കണമെന്ന ആവശ്യം വയനാട്ടില്‍ വര്‍ഷങ്ങളായി ഉയരുന്നതാണ്. മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രൊവിഡന്റ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി ലിമിറ്റഡിന്റെ കൈവശമാണ് ഭൂമി. 1877ല്‍ ബ്രിട്ടീഷ് ഉടമകളില്‍നിന്ന് ഉത്തരേന്ത്യക്കാരായ മൂന്ന് വ്യാപാരികള്‍ എസ്റ്റേറ്റ് വാങ്ങിയതോടെയാണ് ഇതിന്റെ ഉടമസ്ഥാവകാശ ചരിത്രം ആരംഭിക്കുന്നത്. ഭൂമി പണയപ്പെടുത്തി വായ്പയെടുത്ത ഇവര്‍ തിരിച്ചടവ് മുടക്കിയതോടെ പ്രൊവിഡന്റ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി എസ്റ്റേറ്റ് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് സംസ്ഥാന പുനഃസംഘടനയ്ക്കും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിനും ശേഷം കമ്പനി മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലായി.

44.660 ഹെക്ടര്‍ തോട്ടഭൂമിയുടെ നികുതി സുല്‍ത്താന്‍ ബത്തേരി വില്ലേജ് ഓഫീസിലാണ് അടയ്ക്കുന്നത്. ശേഷിക്കുന്ന 180 ഹെക്ടറില്‍ ചൂരിമല ഭാഗത്തെ 60 ഏക്കറോളം ഭൂമി 161 ആദിവാസികളല്ലാത്ത കുടുംബങ്ങള്‍ കൈയേറിയതായാണ് റിപ്പോര്‍ട്ട്. 'അവിടെ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് നിലവില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളില്ല. ഈ കുടുംബങ്ങളുടെ പുനരധിവാസവും അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതും നഗരസഭയുടെ പദ്ധതിയുടെ ഭാഗമാണ്,' തോമസ് പറഞ്ഞു.

Acquisition of Beenachi Estate gains momentum again; Madhya Pradesh government demands Rs 280 crore.
ബുക്കിങ് ഫുള്‍; സന്നിധാനം കാലി; 'ദര്‍ശനം' മറിച്ചുവിറ്റ് ഏജന്‍സികള്‍ കൊള്ളലാഭം ഉണ്ടാക്കുന്നു; അന്വേഷണം
Acquisition of Beenachi Estate gains momentum again; Madhya Pradesh government demands Rs 280 crore.
ശുദ്ധ പെട്രോള്‍ നല്‍കില്ലെന്ന് കമ്പനികള്‍; പിന്നെ എങ്ങനെ എഥനോള്‍ പരിശോധിക്കും? സര്‍ക്കാര്‍ പ്രതിസന്ധിയില്‍
Acquisition of Beenachi Estate gains momentum again; Madhya Pradesh government demands Rs 280 crore.
'എല്ലാവരെയും ക്ഷണിച്ചു, മുഖ്യമന്ത്രിയെ മാത്രം മാറ്റി നിര്‍ത്തി, ഇത് വിഭാഗീയത'; മഹിളാ കോണ്‍ഗ്രസിന്റെ 'കേരള ജന്തര്‍ മന്തറി'ല്‍ വിവാദം
Summary

Acquisition of Beenachi Estate; Madhya Pradesh government demands Rs 280 crore.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Roji M John
e20 petrol
KIFB
Traveller Accident
X

FOLLOW US

ON GOOGLE DISCOVER