സീറ്റ് കിട്ടിയാല്‍ മത്സരിക്കും; നടന്‍ കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയില്‍നിന്നാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്
നടന്‍ കൃഷ്ണകുമാര്‍ ബിജെപി ദേശീയ അധ്യക്ഷനൊപ്പം
നടന്‍ കൃഷ്ണകുമാര്‍ ബിജെപി ദേശീയ അധ്യക്ഷനൊപ്പം
Updated on
1 min read

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയില്‍നിന്നാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് കൃഷ്ണകുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

അംഗത്വം നഡ്ഡയില്‍ നിന്ന് സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. അധികാര സ്ഥാനത്തു നിന്ന് മാറി നില്‍ക്കില്ല. ജന സേവനത്തിന് പദവികള്‍ സഹായകമാണ്, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കിട്ടിയാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സംസ്ഥാനത്തെ ബിജെപിയില്‍ വിഭാഗീയതയില്ലെന്നും ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്‌നം പരിഹരിക്കുമെന്നും  നേരത്തെ ജെ പി നദ്ദ പറഞ്ഞു. ശോഭാ സുരേന്ദ്രന് പാര്‍ട്ടി സംസ്ഥാനനേതൃത്വവുമായി ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ ജെ പി നദ്ദ നിഷേധിച്ചില്ല. ചിലരുടെ വികാരങ്ങള്‍ വ്രണപ്പെട്ടിരിക്കാമെന്നും, ബിജെപിയില്‍ പക്ഷേ എല്ലാവര്‍ക്കും അവസരങ്ങളുണ്ടെന്നും പാര്‍ട്ടി വലിയ കുടുംബമാണെന്നും ജെ പി നദ്ദ പറഞ്ഞു. 

നിയമസഭാ തെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നഡ്ഡ കേരളത്തിലെത്തിയത്. വ്യാഴാഴ്ച തൃശ്ശൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com