നടൻ തിലകന്റെ മകനും ഭാര്യയും മത്സരരം​ഗത്ത്; ബിജെപി സ്ഥാനാർത്ഥികൾ

തൃപ്പൂണിത്തുറ നഗരസഭയിലേക്കാണ് ബിജെപി ടിക്കറ്റില്‍ ഇവര്‍ ജനവിധി തേടുന്നത്
Shibu Thilakan, Lekha
Shibu Thilakan, Lekha
Updated on
1 min read

കൊച്ചി: അന്തരിച്ച പ്രമുഖ നടന്‍ തിലകന്റെ മകനും ഭാര്യയും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത്. തികന്റെ മകനായ ഷിബു തിലകന്‍, ഭാര്യ ലേഖ എന്നിവരാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭയിലേക്കാണ് ബിജെപി ടിക്കറ്റില്‍ ഇവര്‍ ജനവിധി തേടുന്നത്.

Shibu Thilakan, Lekha
'കുരുക്കായത് സ്വന്തം കൈപ്പടയിലുള്ള കുറിപ്പ്'; സ്വര്‍ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രം പത്മകുമാര്‍; റിമാന്‍ഡ് റിപ്പോര്‍ട്ട്

തൃപ്പൂണിത്തുറ നഗരസഭ 20 -ാം വാര്‍ഡിലാണ് ഷിബു തിലകന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. ഭാര്യ ലേഖ 19-ാം വാര്‍ഡിലും ബിജെപി സ്ഥാനാര്‍ത്ഥിയായി ജനഹിതം തേടുന്നു. തിരുവാങ്കുളം കേശവൻപടിയിലാണ് ഷിബുവും കുടുംബവും താമസിക്കുന്നത്.

Shibu Thilakan, Lekha
'എന്‍റെ കുടുംബത്തില്‍നിന്ന് ഒരു സ്ത്രീയും ശബരിമല ചവിട്ടില്ല; അന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ശക്തന്‍, പത്മകുമാറിനെ പുറത്താക്കും?

കുടുംബം മുഴുവന്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കൊപ്പം നടന്നപ്പോഴാണ് 1996 മുതല്‍ ഷിബു തിലകന്‍ ബിജെപി രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നത്. കഴിഞ്ഞ തവണ ഷിബു മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. തിലകന്റെ ആറ് മക്കളില്‍ ഷിബു മാത്രമാണ് രാഷ്ട്രീയത്തിലുള്ളത്. ഏതാനും സിനിമകളിലും ഷിബു അഭിനയിച്ചിട്ടുണ്ട്.

Summary

The son and wife of the late actor Thilakan are contesting the local body elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com