അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

തന്നെ ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നും താന്‍ ചിലരെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന തരത്തില്‍ ടിനി ടോം പലരോടും പറഞ്ഞുവെന്നാണ് അന്‍സിബയുടെ പരാതിയിലുള്ളത്.
Ansiba Hassan, Tiny Tom
Ansiba Hassan, Tiny Tomഫെയ്സ്ബുക്ക്‌
Updated on
1 min read

കൊച്ചി: നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ടിനി ടോം. എറണാകുളം സെഷന്‍സ് കോടതിയിലാണ് ടിനി ടോം ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

Ansiba Hassan, Tiny Tom
കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം; കെ ബിജു ഐഎഎസിനെതിരെ കോടതിയലക്ഷ്യ നടപടി

തന്നെ ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നും താന്‍ ചിലരെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന തരത്തില്‍ ടിനി ടോം പലരോടും പറഞ്ഞുവെന്നാണ് അന്‍സിബയുടെ പരാതിയിലുള്ളത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും പരാതിയിലുണ്ട്. നേരത്തെ അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് കേസ് എടുത്തിരുന്നു. കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത്.

സ്ത്രീകളോടുള്ള മോശം പെരുമാറ്റം(Bns 74), ലൈംഗിക സൂചനയോടെയുള്ള പരാമര്‍ശം(Bns 75), സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രയോഗം(Bns79), മത സ്പര്‍ദ്ധ വളര്‍ത്തല്‍(Bns 299), മതവികാരം വൃണപ്പെടുത്താല്‍(Bns 302) തുടങ്ങിയ വകുപ്പുകളാണ് നിലവില്‍ ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 30നാണ് അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കാന്‍ എറണാകുളം ജില്ല സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചത്. ഹര്‍ജിയില്‍ കോടതി പൊലീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കോടതി ഹര്‍ജി പരിഗണിക്കും.

Ansiba Hassan, Tiny Tom
'എവിടെയായാലും നന്നായി പഠിക്കണം....'; ശിശുക്ഷേമ സമിതിയിലെ 7 വയസുകാരി ഇറ്റലിയിലേയ്ക്ക്
Ansiba Hassan, Tiny Tom
80 ശതമാനത്തിന് മുകളിൽ പൂർത്തിയായാൽ പച്ച, ഒന്നും ഇല്ലെങ്കില്‍ ചുവപ്പ്; സർക്കാരിന്റെ നൂറു ദിന കര്‍മപരിപാടിക്കായി ഓപ്പണ്‍ പോര്‍ട്ടല്‍
Ansiba Hassan, Tiny Tom
സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Summary

Actor Tini Tom has approached the Ernakulam Sessions Court seeking anticipatory bail following a case registered against him by the Kadavanthra police

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com