സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ യുവതിയോട് സംസാരിച്ച കേസ്: നടന്‍ വിനായകന് ജാമ്യം

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ യുവതിയോട് സംസാരിച്ച കേസില്‍ നടന്‍ വിനായകന് ജാമ്യം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

കല്‍പ്പറ്റ: സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ യുവതിയോട് സംസാരിച്ച കേസില്‍ നടന്‍ വിനായകന് ജാമ്യം. വയനാട് കല്‍പ്പറ്റ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വിളിച്ചപ്പോള്‍ കേള്‍ക്കാന്‍ അറക്കുന്ന ഭാഷയില്‍ വിനായകന്‍ തിരിച്ചു സംസാരിച്ചു എന്നായിരുന്നു യുവതിയുടെ പരാതി.

കേസില്‍ വിനായകന്‍ കോടതിയില്‍ നേരിട്ട് ഹാജരായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നായിരുന്നു യുവതി വിനായകനെ ഫോണ്‍ വിളിച്ചത്.അശ്ലീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കല്‍പ്പറ്റ പൊലീസ് നടനെതിരെ കേസെടുത്തത്.

സൈബര്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് കല്‍പ്പറ്റ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജാമ്യം ലഭിക്കാനായി വിനായകന്‍ നേരിട്ട് ഹാജരായി.കേസിന്റെ വിചാരണ ഉടന്‍ ആരംഭിച്ചേക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chief Minister VD Satheesan
Nedumbassery accident updation
Murali Sreeshankar
 Nedumbassery accident updation
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com