

കൊച്ചി: യുവ ഡോക്ടറെ ആക്രമിച്ച കേസിൽ നടി അതുല്യ ചന്ദ്ര അറസ്റ്റിൽ. അതുല്യ അടക്കം മൂന്നു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചികിത്സിക്കാനെന്ന വ്യാജേന ഡോക്ടറെ അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും മൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവരുകയും ചെയ്തെന്നാണ് പരാതി.
തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അമ്മയുടെ അനിയത്തിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും എത്രയും വേഗം ഫ്ലാറ്റിൽ എത്തി ചികിത്സിക്കണമെന്നും അതുല്യ ആവശ്യപ്പെടുകയായിരുന്നു. ഫ്ലാറ്റിൽ എത്തിയപ്പോൾ അതുല്യ ഉൾപ്പെടെ 12 പേരുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഫ്ലാറ്റിലെത്തിയപ്പോൾ പ്രതികൾ മർദ്ദിക്കുകയും പണവും മൊബൈൽ ഫോണും തട്ടിയെടുത്തെന്നും ഡോക്ടർ പരാതിപ്പെടുന്നു. കേസില്‍ അതുല്യ ഉള്‍പ്പെടെ 12 പ്രതികളാണുള്ളത്. 'ഡീയസ് ഈറേ' എന്ന ചിത്രത്തിലൂടെയാണ് അതുല്യ ചന്ദ്ര ശ്രദ്ധനേടുന്നത്. ഗാനഗന്ധർവ്വൻ, ഉയിർ, കാട്ടാളൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates