നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് അറസ്റ്റില്‍

കേസില്‍ തെളിവുകള്‍ നശിപ്പിച്ചതിനാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.
ദിലീപ്
ദിലീപ്
Updated on
1 min read

കൊച്ചി:  നടിയെ ആക്രമിച്ച കേസില്‍ വിഐപി അറസ്റ്റില്‍. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതിയായ ആലുവ സ്വദേശി ശരത്തിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നതിനു പിന്നാലെയാണ് െ്രെകംബ്രാഞ്ച് സംഘം ശരത്തിനെതിരെ അന്വേഷണം ആരംഭിച്ചത്. അറസ്റ്റ് ചെയ്ത ശരത്തിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു.

ശബ്ദ സാംപിള്‍ പരിശോധിച്ചാണ് ശരത്താണ് ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്ന് കണ്ടെത്തിയത്. അന്വേഷണം തന്നിലേക്കു നീളുന്നതു തിരിച്ചറിഞ്ഞ ശരത് മൊബൈല്‍ ഫോണ്‍ ഓഫാക്കി മുങ്ങിയിരുന്നു. പിന്നീട് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com