നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ഇന്ന് പരിഗണിക്കും; വിധി പ്രസ്താവിക്കുന്ന തീയതി തീരുമാനിച്ചേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂര്‍ത്തിയായ കേസില്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങളിലെ സംശയ നിവാരണം അവസാനഘട്ടത്തിലാണ്. കേസിന്റെ വിധി പ്രസ്താവിക്കുന്ന തീയതിയും ഇന്നു തീരുമാനിച്ചേക്കും.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടത്.
ഈ മാസം തന്നെ നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി പ്രസ്താവിച്ചേക്കുമെന്നാണ് സൂചന. ഈ മാസം 20 ന് കേസ് കോടതി പരിഗണിച്ചിരുന്നു. അന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാറും പൊലീസ് ഉദ്യോഗസ്ഥരും കോടതിയില്‍ സന്നിഹിതരായിരുന്നു. വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസ് അന്തിമഘട്ടത്തിലെത്തി നിൽക്കുന്നത്.
The trial court in Kochi will consider the actress attack case again today.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

