'ഇനി അധികനേരം കാത്തുനിൽക്കേണ്ട',പീക്ക് അവറിൽ അധിക സര്‍വീസ്; നാളെ മുതല്‍ പുതിയ ക്രമീകരണവുമായി കൊച്ചി മെട്രോ

യാത്രക്കാരുടെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ.
kochi metro
kochi metroഫയൽ
Edited By:
Updated on
1 min read

കൊച്ചി: യാത്രക്കാരുടെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ. നാളെ (ബുധന്‍) മുതലാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ മൂന്ന് മാസമായി പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ സ്ഥിരമായ വര്‍ധന കണക്കിലെടുത്താണ് തീരുമാനം. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനായി പ്രവൃത്തി ദിവസങ്ങളിലെ (തിങ്കള്‍ മുതല്‍ ശനി വരെ) തിരക്കേറിയ സമയങ്ങളില്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചതായി കൊച്ചി മെട്രോ അറിയിച്ചു.

ജൂലൈ 22 മുതല്‍ രാവിലെ 8.00 മുതല്‍ 10.00 വരെയും വൈകീട്ട് 4.00 മുതല്‍ 7.00 വരെയും ട്രെയിനുകള്‍ 6 മിനിറ്റ് 45 സെക്കന്‍ഡ് ഇടവേളയില്‍ (Headway) സര്‍വീസ് നടത്തും. ഇതിനായി ഈ സമയങ്ങളില്‍ പ്രതിദിനം എട്ട് അധിക ട്രെയിന്‍ സര്‍വീസുകള്‍ കൂടി ആരംഭിക്കും. പുതിയ ക്രമീകരണത്തിലൂടെ യാത്രക്കാര്‍ക്ക് ട്രെയിനിനായി കാത്തുനില്‍ക്കുന്ന സമയം ഗണ്യമായി കുറയുകയും തിരക്കേറിയ സമയങ്ങളിലെ തിരക്ക് നിയന്ത്രിക്കപ്പെടുകയും കൂടുതല്‍ വേഗമേറിയതും സുഗമവും വിശ്വാസ്യതയുള്ളതുമായ യാത്രാനുഭവം ലഭ്യമാകുകയും ചെയ്യുമെന്നും കൊച്ചി മെട്രോ വ്യക്തമാക്കി.

അധിക സര്‍വീസുകള്‍ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. ഈ കാലയളവില്‍ യാത്രക്കാരുടെ പ്രതികരണം, യാത്രക്കാരുടെ എണ്ണം, പ്രവര്‍ത്തനക്ഷമത എന്നിവ വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കൊച്ചി മെട്രോ അറിയിച്ചു.

kochi metro
പാലായിലെ 'സ്വതന്ത്ര' പരീക്ഷണം തകർന്നടിയുമ്പോൾ: കേരള കോൺഗ്രസ് (എം) പിന്തുണയോടെ പുതിയ ഭരണസമിതി അധികാരത്തിലേക്ക്?
kochi metro
'ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ കുട്ടിയായിരുന്നെങ്കിൽ ഇത് പറയുമായിരുന്നോ?': ആരോഗ്യ മന്ത്രിയോട് ശോഭ സുരേന്ദ്രൻ
Summary

Additional services during peak hours; Kochi Metro to introduce new arrangements from tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com