

മൂന്നാര്‍: മൂന്നാറിലേക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് പ്രവേശന ഫീസ് ഏര്‍പ്പെടുത്താന്‍ മൂന്നാര്‍ പഞ്ചായത്ത് ആലോചന നടത്തുന്നതിനിടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ദേവികുളം പഞ്ചായത്തും. 30 പേരില്‍ കൂടുതല്‍ യാത്ര ചെയ്യുന്ന വലിയ വാഹനങ്ങള്‍ക്ക് വിലക്കെര്‍പ്പെടുത്തും. വലിയ വാഹനങ്ങള്‍ മറ്റെവിടെയെങ്കിലും പാര്‍ക്ക് ചെയ്ത് ചെറിയ വാഹനത്തില്‍ മാട്ടുപെട്ടിയില്‍ എത്തണം. ചെറിയ വാഹങ്ങള്‍ക്കുള്ള ഫീസ് പഞ്ചായത്ത് പിന്നീട് നിശ്ചയിക്കും.
മൂന്നാറിലെ പ്രധാന ടൂറിസം ആകര്‍ഷങ്ങള്‍ ആയ മാട്ടുപെട്ടി, ഏകോ പോയിന്റ്, വട്ടവട, ടോപ് സ്റ്റേഷന്‍ തുടങ്ങിയ പ്രദേശങ്ങളിലേയ്ക് ടൂറിസം സീസണില്‍ പതിനായിരങ്ങള്‍ ആണ് എത്തുന്നത്. മാട്ടുപെട്ടി ഡാമിന് മുകളിലൂടെയുള്ള പാതയിലൂടെ സഞ്ചരിച്ചു വേണം ഇവിടങ്ങളില്‍ എത്താന്‍. ഡാമിന് മുകളിലൂടെ ഒരു വാഹനത്തിന് മാത്രമേ ഒരേ സമയം പോകാന്‍ പറ്റു.
ഇക്കാരണത്താല്‍ മണികൂറുകളോളം ഇവിടെ ഗതാഗത തടസം ഉണ്ടാവാറുണ്ട്. വലിയ ബസുകള്‍ എത്തുമ്പോള്‍ പ്രതിസന്ധി രൂക്ഷമാകും. ഈ സാഹചര്യത്തിലാണ് വലിയ വാഹനങ്ങള്‍ക് വിലക്ക് ഏര്‍പ്പെടുത്തുവനുള്ള തീരുമാനം. ഇ- പാസ് ഏര്‍പ്പെടുത്തി മുന്‍കൂട്ടി ബുക്കിങ് സംവിധാനം നടപ്പിലാക്കാനും ആലോചനയുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates