കേരളത്തില്‍ എയിംസ് അടുത്ത വര്‍ഷം?; സൂചന നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം

 Prime Minister Narendra Modi
മോദി file
Updated on
1 min read

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ എയിംസ് പ്രഖ്യാപിക്കുമെന്ന് സൂചന നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. എയിംസിനായുള്ള ശുപാര്‍ശ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയില്‍ (പിഎംഎസ്എസ്വൈ) ഉള്‍പ്പെടുത്തുമെന്നാണ് വിവരം.

കേരളത്തിലെ എയിംസിന് തത്വത്തില്‍ അംഗീകാരം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം, ധനമന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയില്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ പിഎംഎസ്എസ്വൈയില്‍ പദ്ധതി നിര്‍ദേശം മുന്നോട്ടുവയ്ക്കാന്‍ ധനമന്ത്രാലയം ആവശ്യപ്പെട്ടെന്നാണ് വിവരവാവകാശ മറുപടിയില്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

 Prime Minister Narendra Modi
നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് വോട്ട് ഗുരുവായൂരില്‍; വിലാസം അച്യുതം ഫ്‌ലാറ്റ്

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി എയിംസ് അനുവദിക്കുന്നതു സംബന്ധിച്ച് ബിജെപിയും മറ്റു മുന്നണികളും തമ്മില്‍ വാക്പോര് തുടരുമ്പോഴാണ് എയിംസ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് പരിഗണിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.

എയിംസിന് അനുയോജ്യമായ മൂന്നു സ്ഥലങ്ങള്‍ നിര്‍ദേശിക്കാന്‍ 2014 ജൂണിലാണു കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ കാന്തലാട് സ്ഥിതിചെയ്യുന്ന വില്ലേജുകളിലായി 154.43 ഏക്കര്‍, കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, അതിരമ്പുഴ ബ്ലോക്കുകളിലായി 194.85 ഏക്കര്‍, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ കളളിക്കാട് വില്ലേജില്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിനു സമീപത്തായി 263.45 ഏക്കര്‍, എറണാകുളം ജില്ലയിലെ തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ 123.5 ഏക്കര്‍ എന്നിവയാണ് യോജിച്ച സ്ഥലങ്ങളെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.

Summary

AIIMS in Kerala is set to be considered under the Pradhan Mantri Swasthya Suraksha Yojana (PMSSY) for the 2026-27 financial year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com