സാങ്കേതിക തകരാര്‍: കരിപ്പൂരില്‍നിന്നു ദോഹയിലേക്കു പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തിരിച്ചിറക്കി

ജീവനക്കാരും പൈലറ്റും ഉള്‍പ്പെടെ 188 പേരുമായി രാവിലെ 9.07 ന് കോഴിക്കോട് നിന്ന് പറന്നുയര്‍ന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് 11.12ന് അതേ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു.
Air India Express
Air India ExpressFile
Updated on
1 min read

മലപ്പുറം: ബുധനാഴ്ച കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേയ്ക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറന്നുയര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സാങ്കേതിക തകരാറുമൂലം തിരിച്ചിറക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ജീവനക്കാരും പൈലറ്റും ഉള്‍പ്പെടെ 188 പേരുമായി രാവിലെ 9.07 ന് കോഴിക്കോട് നിന്ന് പറന്നുയര്‍ന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് 11.12ന് അതേ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു.

Air India Express
തീപ്പൊരി പടര്‍ത്തി ജനനായകന്‍ മടങ്ങി; ജീവീക്കുന്നു ഞങ്ങളിലൂടെ...; ഒറ്റയാള്‍ പോരാട്ടത്തിന്റെ കത്തുന്ന സൂര്യന്‍

വിമാനത്തിന്റെ ക്യാമ്പിന്‍ എസിയില്‍ ചില സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നു. ഇതാണ് തിരിച്ചിറക്കാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. തിരിച്ചിറക്കിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെയും മാറ്റി. സാങ്കേതിക പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും സാധിച്ചില്ലെങ്കില്‍ മറ്റൊരു വിമാനം പകരം ക്രമീകരിക്കുമെന്നും ചെയ്യുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Air India Express
സ്‌കൂളില്‍ ഒരുമാസമായി വെള്ളക്കെട്ട്, ചീഫ് ജസ്റ്റിസിന് കത്തയച്ച് കുട്ടനാട്ടിലെ കുട്ടികള്‍; ഇടപെട്ട് ഹൈക്കോടതി, പരിഹരിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം

സാങ്കേതിക തകരാറ് കണക്കിലെടുത്താണ് ലാന്‍ഡിങ് നടത്തിയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Summary

An Air India Express flight bound to Doha from Calicut International Airport on Wednesday returned a couple of hours after take-off due to some technical fault, airport officials said.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com